Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Narendra Modi

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്തുണയുമായി സിറ്റി ഗ്രൂപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറ്റി ഗ്രൂപ്പ് ചെയര്‍പേഴ്‌സണും സിഇഒയുമായ ജെയ്ന്‍ ഫ്രേസര്‍ കൂടിക്കാഴ്ച നടത്തി മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസന മുന്‍ഗണനകള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമായ സിറ്റി ഗ്രൂപ്പിന്‍റെ ചെയര്‍പേഴ്‌സണും സിഇഒയുമായ ജെയ്ന്‍ ഫ്രേസര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. മുംബൈയില്‍ വെച്ചായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്‌ച നടന്നത്. ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യത്തിന്‍റെ സാമ്പത്തിക മുന്നേറ്റം വേഗത്തിലാക്കുന്നതിനുള്ള കാഴ്‌ചപ്പാടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി […]
Read more

മോദിക്ക് പിന്നാലെ വിജയ്‌യേയും മകളുടെ വിവാഹത്തിന് ക്ഷണിച്ച് ഖുശ്ബു

ചെന്നൈ: നടി ഖുശ്‌ബു മകളുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസെഡഫ് വിജയ്‌യെ ക്ഷണിക്കാൻ എത്തി. കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയാണ് ഖുശ്ബു ജയിയെ നേരിൽ ക്ഷണിച്ചത്. ഭർത്താവ്, സംവിധായകൻ സുന്ദർ വിജയ്‌യ്ക്കു ക്ഷണക്കത്ത് കൈമാറി. ഭാവിമരുമകൻ ശ്രാവൺ ശ്രീനിവാസ്, മകൾ അവന്തിക എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. ഖുശ്ബു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വിജയിനെ പ്രിയപ്പെട്ട സഹോദരൻ എന്ന് വിശേഷിപ്പിച്ച്, കുടുംബത്തിന് വിശിഷ്ടവും അവിസ്മരണീയവുമായ ദിനമായിരുന്നുവെന്ന് പറയുന്നു. “തന്റെ സമയം, സ്‌നേഹം, അനുഗ്രഹങ്ങൾക്ക് നന്ദി” എന്നും അവർ […]
Read more

മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച; വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം അനുഭാവിക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതായി കാണിക്കുന്ന വ്യാജ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സിപിഎം അനുഭാവിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് അത്തോളി പോലീസാണ് കലാപാഹ്വാന കുറ്റം ചുമത്തി കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വ്യാജ ചിത്രം പ്രചരിപ്പിച്ചതിലൂടെ സമൂഹത്തിൽ തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

മറ്റാരെക്കാളും ഇന്ത്യ എന്നെ പിന്തുണയ്ക്കുന്നു: നെതന്യാഹു

ജെറുസലേം: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രശംസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലോകത്തിലെ മറ്റ് രാജ്യങ്ങളെക്കാൾ കൂടുതൽ പിന്തുണയും സ്‌നേഹവും ഇന്ത്യയിൽ നിന്നാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്കിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ-ഇസ്രയേൽ ബന്ധം പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തമായി വളർന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്രയേലിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇസ്രയേലിനോടുള്ള വലിയ സ്‌നേഹമാണുള്ളതെന്ന് നെതന്യാഹു പറഞ്ഞു. ലോകത്ത് […]
Read more

മോശം ചരിത്രമുള്ള കമ്പനിക്ക് CBSE കരാർ ലഭിച്ചതെങ്ങനെ: രാഹുൽ

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാഫലത്തിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്ത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. “ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഞെട്ടിച്ച വിഷയത്തിൽ പ്രധാനമന്ത്രി മിണ്ടുന്നില്ല. പതിവുപോലെ മറുപടിയോ ഉത്തരവാദിത്വമോ ഇല്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. സിബിഎസ്ഇ കരാർ ലഭിച്ച COEMPT എന്ന കമ്പനിക്കെതിരെയും രാഹുൽ ഗാന്ധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. 2019ൽ തെലങ്കാനയിൽ വിവാദത്തിലായ ഗ്ലോബെറേന […]
Read more

മോദിയുടെ ഇന്ത്യയിൽ സിപിഎം ഭയക്കുക തന്നെ വേണം: ഷോൺ ജോർജ്

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികൾ കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണെന്ന് ഹർജിക്കാരനായ ഷോൺ ജോർജ് പറഞ്ഞു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ മൂന്നാം പ്രതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇഡി അന്വേഷണത്തിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി ഇന്നലെ നീക്കിയതോടെയാണ് ഇപ്പോഴത്തെ നടപടികൾ ആരംഭിച്ചതെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. നേരത്തെ ഡൽഹി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും നിന്ന് സ്റ്റേ വാങ്ങി അന്വേഷണം തടസ്സപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സീരിയസ് ഫ്രോഡ് […]
Read more

‘പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി, സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി’: വി ഡി സതീശൻ

ന്യൂഡൽഹി: പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികൾക്ക് പിന്തുണ തേടിയതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയപാത സ്ഥലമേറ്റെടുപ്പിന് ആവശ്യമായ തുകയിൽ ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും, കടമെടുപ്പ് പരിധിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ ബാധ്യതകൾ സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും, അവ പരിശോധിച്ച […]
Read more

മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുൻപ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും സതീശൻ സന്ദർശിച്ചിരുന്നു. രാവിലെ 9 മണിയോടെയാണ് കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചത്. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയായതായാണ് വിവരം. തുടർന്ന് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി […]
Read more

രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ കുറിപ്പുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സാമൂഹിക മാധ്യമത്തിൽ വികാരനിറഞ്ഞ കുറിപ്പ് പങ്കുവെച്ചു. “പപ്പാ, താങ്കൾ സ്വപ്നം കണ്ട ശക്തവും സമൃദ്ധവുമായ ഇന്ത്യയെ യാഥാർഥ്യമാക്കാൻ ഞാൻ ഉത്തരവാദിത്വം നിറവേറ്റും. താങ്കളുടെ ഉപദേശങ്ങളും ഓർമ്മകളും എപ്പോഴും എന്നോടൊപ്പം ഉണ്ടാകും,” എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്. കുട്ടിക്കാലത്തെ ഒരു ചിത്രവും ഉൾപ്പെടെ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചത്. രാജ്യത്തുടനീളം കോൺഗ്രസ് നേതാക്കൾ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് […]
Read more

ഇറ്റാലിയൻ പ്രധാനമന്ത്രി ‘മെലഡി’ മിഠായി സമ്മാനിച്ച് മോദി

റോം: ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയ്ക്ക് ‘മെലഡി’ എന്ന മിഠായിയുടെ പാക്കറ്റ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മാനം നൽകിയതിന് നന്ദി അറിയിക്കുന്ന കുറിപ്പോടെയാണ് മിഠായി പാക്കറ്റുമായി ഇരുനേതാക്കളും ചിരിച്ചുനിൽക്കുന്ന വീഡിയോ ജോർജിയ മെലോണി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോയിൽ “പ്രധാനമന്ത്രി മോദി നമുക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. വളരെ നല്ല മിഠായി” എന്ന് ജോർജിയ മെലോണി പറയുന്നതും, അതിന് മറുപടിയായി “മെലഡി” എന്ന് നരേന്ദ്ര മോദി പറയുന്നതും കാണാം. തുടർന്ന് ഇരുനേതാക്കളും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മോദിയും മെലോണിയും തമ്മിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer