ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനാണ് ഔദ്യോഗികമായി ക്ഷണിച്ചത്.
ഫെബ്രുവരി 28-ന് നടന്ന യുഎസ്– ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭൗതികശരീരം വിവിധ നഗരങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷം ജന്മനാടായ മഷാദിലാണ് സംസ്‌കാരം നടക്കുന്നത്. ജൂലൈ ആദ്യവാരം ഇറാനിലെ വിവിധ നഗരങ്ങളിൽ പൊതുചടങ്ങുകൾ നടക്കും. ജൂലൈ 4-ന് ടെഹ്‌റാനിൽ ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഖ്വാം, നജാഫ്, കർബല എന്നിവിടങ്ങളിലും പ്രാർത്ഥനകളും വിലാപയാത്രകളും നടക്കും.
അവസാന സംസ്‌കാരം ജൂലൈ 9-ന് മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് പ്രത്യേക ക്ഷണം നൽകിയിരിക്കുന്നത്. നിരവധി രാജ്യങ്ങൾ ഇതിനകം ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.






