തിരുവനന്തപുരം: തിരുവനന്തപുരം എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംഘർഷം. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെയായിരുന്നു പ്രതിഷേധം. മാർച്ചിനിടെ പ്രതിഷേധക്കാർ പൊലീസിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പൊലീസ് ആരോപിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലും ലാത്തിവീശലും ഉണ്ടായി. പ്രതിഷേധ സ്ഥലത്ത് നിന്ന് ബ്ലേഡുകൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഇവ ഉപയോഗിച്ച് ആക്രമണം നടന്നുവെന്നാണ് ആരോപണം. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.





