Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിഎസ്.സി ആസ്ഥാനത്തേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പുരാരേഖാ വകുപ്പിലെ താത്കാലിക തസ്തികകളിൽ സ്ഥിരം നിയമനം നടത്താനുള്ള നീക്കത്തിനെതിരെയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ബലപ്രയോഗവും ഉണ്ടായി. ചില പ്രവർത്തകർ പി.എസ്.സി. ആസ്ഥാനത്തിന്റെ മതിൽ ചാടി അകത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

പുരാരേഖാ വകുപ്പിലെ തസ്തികകളിലേക്ക് അഭിമുഖം നടക്കാനിരിക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിതമായി പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പോലീസ് വാഹനങ്ങളിൽ കയറ്റി നീക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പി.എസ്.സി. ആസ്ഥാനത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

പുരാരേഖാ വകുപ്പിൽ സ്ഥിരം നിയമനത്തിന് ഔദ്യോഗിക വിജ്ഞാപനം ഇല്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നതിനാണ് ഇത്തരം തസ്തികകളിലേക്ക് പരീക്ഷയും അഭിമുഖവും നടത്തുന്നതെന്നും സമരക്കാർ ആരോപിച്ചു.

അഭിമുഖത്തിനായി ഉദ്യോഗാർഥികൾ എത്തിയ സമയത്താണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തെ തുടർന്ന് പി.എസ്.സി. ആസ്ഥാന പരിസരം മണിക്കൂറുകളോളം സംഘർഷഭരിതമായി തുടർന്നു. നിലവിൽ പ്രദേശത്ത് പോലീസ് കാവൽ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer