ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ഹൈദരാബാദിന്റെ വിജയത്തിന് ശേഷം റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ. 7 മത്സരങ്ങളില്‍ നിന്ന് 323 റണ്‍സെടുത്താണ് അഭിഷേക് ഓറഞ്ച് ക്യാപ്പ് തൂക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഇന്നലെ 68 പന്തില്‍ 135 റണ്‍സാണ് അഭിഷേക് അടിച്ചുകൂട്ടിയത്. അഭിഷേകിന് തൊട്ടുപിന്നിലായി സഹതാരം ഹെന്‍റിച്ച് ക്ലാസനുമുണ്ട്. മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൈറ്റൻസ് നായകന്‍ ശുഭ്മാന്‍ ഗില്ലാണ്. ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ വിരാട് കോഹ്‌ലിയും പിന്നിലല്ല ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് പതിനഞ്ചു കാരനായ രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയാണ്. ഓറഞ്ച് ക്യാപ്പിന് നിരന്തരം പുതിയ അവകാശികളാണ്.




