Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: srh

സൂര്യവംശി തിളങ്ങി; സണ്‍റൈസേഴ്സിനെ തകര്‍ത്ത് രാജസ്ഥാന്‍ ക്വാളിഫയറിൽ

ന്യൂചണ്ഡീഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്റര്‍ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 47 റണ്‍സിന് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി 29 പന്തിൽ 97 റണ്‍സ് നേടിയ അര്ധസെഞ്ചുറി ടീമിനെ വലിയ സ്കോറിലേക്ക് നയിച്ചു. ധ്രുവ് ജുറെല്‍ 21 പന്തില്‍ 50 റണ്‍സ് നേടിയപ്പോൾ യശസ്വി ജയ്സ്വാള്‍ 29 പന്തില്‍ 29 റണ്‍സും ക്യാപ്റ്റൻ റിയാന്‍ […]
Read more

ചെപ്പോക്കില്‍ ഹൈദരാബാദിന്റെ മുന്നിൽ ചെന്നൈ വീണു

ചെന്നൈ: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില‍ […]
Read more

അവസാന ഹോം മാച്ചിന് മുമ്പ് ധോണിക്ക് വീണ്ടും പരിക്ക്; ഹൈദരാബാദിനെതിരെ കളിക്കില്ല

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് അവസാന ഹോം മാച്ചിന് ഇറങ്ങുന്നതിന് മുൻപ് കനത്ത തിരിച്ചടി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തിൽ മുൻ നായകൻ എം.എസ്. ധോണി കളിക്കില്ലെന്നാണ് സൂചന. പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടർന്ന് ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ പൂർണ്ണമായും നഷ്ടമായിരുന്നു. പരിക്ക് മാറാത്തതും, മികച്ച ഫോമിലുള്ള ചെന്നൈ ടീമിന്‍റെ വിന്നിംഗ് കോമ്പിനേഷൻ മാറ്റേണ്ട എന്ന […]
Read more

ആവേശപ്പോരിന് ചെന്നൈയും ഹൈദരാബാദും; മുന്നില്‍ പ്ലേ ഓഫ്

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചെപ്പോക്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഒരേയൊരു ലക്ഷ്യം പ്ലേ ഓഫ് മാത്രമാണ്. ജയിച്ചാല്‍ ഹൈദരാബാദിന് ഏറെക്കുറെ വഴി എളുപ്പമാകും. തോറ്റാല്‍ മറ്റുള്ളവരുടെ പ്രകടനം കൂടി ആശ്രയിക്കേണ്ട അവസ്ഥയിലുമാകും. എന്നാല്‍ ചെന്നൈയ്ക്ക് ജയം മാത്രമാണ് വേണ്ടത്. ഒരുപക്ഷെ, തോറ്റാൽ പുറത്തേക്കുള്ള വാതിൽ തുറന്നേക്കും. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫില്‍ കടന്നത്. മറ്റുള്ള മൂന്നു സ്ഥാനങ്ങളിലേക്കും പോരാട്ടം കഠിനമാണ്. […]
Read more

ഒന്നാം സ്ഥാനം തൂക്കി ഹൈദരാബാദ്; പഞ്ചാബിന് തുടർ പരാജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ 33 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 236 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്‍ട്രിച്ച് ക്ലാസന്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. ജയത്തോടെ 11 മത്സരങ്ങളിൽ നിന്നായി 14 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതെത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനാകട്ടെ തുടക്കം മുതലേ അടിപതറി. ഓപ്പണർറായ പ്രിയൻഷ് ആര്യ മൂന്ന് […]
Read more

ഒന്നാംസ്ഥാനം നിലനിർത്താൻ പഞ്ചാബ്; ലക്ഷ്യമിട്ട് ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സ് പോരാട്ടം. മത്സരത്തിനിറങ്ങുമ്പോൾ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ലക്ഷ്യം ഒന്നാം സ്ഥാനമാണ്. പഞ്ചാബ് കിങ്‌സിനാകട്ടെ, ഒന്നാം സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് ആവേശപ്പോരാട്ടം. അവസാന അഞ്ചുമത്സരത്തില്‍ നാലിലും ജയിച്ച ഹൈദരാബാദ് മികച്ച പ്രതീക്ഷയിലാണ്. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍കിഷന്‍, ഹെന്റിച്ച് ക്ലാസന്‍ തുടങ്ങിയവരുടെ ബാറ്റിങ് മികവാണ് ഹൈദാരാബാദിന്റെ പ്രതീക്ഷ. ബൗളിങ്ങില്‍ പാറ്റ് കമിന്‍സും പ്രഫുല്‍ ഹിംഗെയും ഇഷാന്‍ മലിംഗയും […]
Read more

ഒരു ദിവസം വെച്ചില്ലേ ഇനി മോൻ തിരിച്ച് തന്നേക്ക്; ഓറഞ്ച് ക്യാപ് വീണ്ടും അഭിഷേകിന്

ഇത്തവണ ഐപിൽ മത്സരങ്ങൾ വളരെ ആവേശകരമായിരുന്നു. എല്ലാ മത്സരങ്ങളിലും കൂറ്റൻ റൺസാണ് സ്കോർ ബോർഡിൽ പ്രത്യക്ഷപ്പെട്ടത്. ബാറ്റ്‌സ്മാൻമാരുടെ ഈ ഫോം റൺ വേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പിനുള്ള കടുത്ത മത്സരമായിരുന്നു. ഓറഞ്ച് ക്യാപ്പിന് അവകാശികൾ പലരും ഉണ്ടായിരുന്നെങ്കിലും അഭിഷേക് ശർമ്മയും വൈഭവ് സൂര്യവംശിയും തമ്മിലായിരുന്നു കടുത്തമത്സരം. ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസിനെതിരെ 24 പന്തിൽ 45 റൺസ് നേടിയതോടെയാണ് ഓറഞ്ച് ക്യാപ് വൈഭവ് അഭിഷേകിന് തിരിച്ചു നൽകേണ്ടാതായി വന്നത്. മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഒമ്പത് […]
Read more

കൂറ്റൻ സ്കോർ ഉയർത്തിയിട്ടും മുംബൈയെ തകർത്ത് ഓറഞ്ച് ആർമി

മുംബൈ: സ്വന്തം തട്ടകത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടും തോൽവിയേറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയംമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് അടിച്ചുകൂട്ടിയെങ്കിലും വെറും 18.4 ഓവറിൽ സൺറൈസേഴ്സ് ലക്ഷ്യം മറികടന്നു. വൻ ടോട്ടലുയർത്തിയിട്ടും മുംബൈക്ക് രക്ഷയില്ലായിരുന്നു. സെഞ്ച്വറി നേടിയ റയാൻ റിക്കിൾട്ടണിന്റെ മികവിലാണ് മുംബൈ കൂറ്റൻ സ്കോർ ഉയർത്തിയത്. താരം 55 പന്തിൽ എട്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 123 റൺസ് നേടി. മറുപടി […]
Read more

ഐപിഎലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വെടിക്കെട്ട് താരങ്ങളുമായി എത്തുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സ്വന്തം തട്ടകമായ വാങ്കേഡേയിൽ മുംബൈ മോഹിക്കുന്നത് ജയം മാത്രമാണ്. ഏഴുകളിയില്‍ രണ്ടുജയത്തോടെ നാലുപോയിന്റ് മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് ഇതുവരെ തോറ്റത് അഞ്ചുമത്സരങ്ങളാണ്. ഒമ്പതാം സ്ഥാനത്തുള്ള ടീമിന് മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ന് ജയം അനിവാര്യമാണ്. അവസാനം കളിച്ച നാലുമത്സരവും ജയിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കാനെത്തുന്നത്. മുംബൈ ക്യാമ്പിൽ പ്രതിസന്ധികളേറെയാണ്. വിശ്വസ്ത ബൗളർ ജസ്പ്രീത് ബുംറയ്ക്ക് […]
Read more

സെഞ്ച്വറി കരുത്തിൽ ഓറഞ്ച് ക്യാപും തൂക്കി അഭിഷേക്

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ഹൈദരാബാദിന്റെ വിജയത്തിന് ശേഷം റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ. 7 മത്സരങ്ങളില്‍ നിന്ന് 323 റണ്‍സെടുത്താണ് അഭിഷേക് ഓറഞ്ച് ക്യാപ്പ് തൂക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഇന്നലെ 68 പന്തില്‍ 135 റണ്‍സാണ് അഭിഷേക് അടിച്ചുകൂട്ടിയത്. അഭിഷേകിന് തൊട്ടുപിന്നിലായി സഹതാരം ഹെന്‍റിച്ച് ക്ലാസനുമുണ്ട്. മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൈറ്റൻസ് നായകന്‍ ശുഭ്മാന്‍ ഗില്ലാണ്. ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ വിരാട് കോഹ്‌ലിയും പിന്നിലല്ല ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്. അഞ്ചാം […]
Read more
Advertisement
WhiteswanTV Footer