ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ 33 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 236 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്‍ട്രിച്ച് ക്ലാസന്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. ജയത്തോടെ 11 മത്സരങ്ങളിൽ നിന്നായി 14 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതെത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനാകട്ടെ തുടക്കം മുതലേ അടിപതറി. ഓപ്പണർറായ പ്രിയൻഷ് ആര്യ മൂന്ന് പന്തിൽ നിന്ന് ഒരു റൺ മാത്രം നേടി ഡഗൗട്ടിലേക്ക് മടങ്ങി. സഹഓപ്പണർ പ്രഭ്സിമ്രാൻ സിങിന് നേടാനായത് നാല് പന്തിൽ നിന്ന് മൂന്ന് റൺസും. തിരിച്ചടികൾക്കിടയിലും കൂപ്പർ കോണലി പഞ്ചാബിന് ആശ്വാസമായിരുന്നു. 59 പന്തിൽനിന്നായി 107 റൺസായിരുന്നു താരം മത്സരത്തിൽ അടിച്ചുകൂട്ടിയത്. മാറ്റ് ബാറ്റർമാർക്ക് ആർക്കും തന്നെ ഹൈദരാബാദിനെതിരെ തിളങ്ങാനായില്ല. പഞ്ചാബിന് 10 മത്സരങ്ങളില്‍ 13 പോയിന്റാണുള്ളത്.




