മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ കുഴഞ്ഞുവീണ് കണ്ടക്ടർ മരിച്ചു. പൊന്നാനി-കുറ്റിപ്പുറം-തിരൂർ റൂട്ടിലോടുന്ന ‘നിലാവ്’ ബസിലെ കണ്ടക്ടർ തവനൂർ മുരുടാവിൽപടി സ്വദേശി കാക്കശ്ശേരി കുന്നിൻ രമേശൻ (ഉണ്ണിക്കുട്ടൻ-50) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. പൊന്നാനിയിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസിൽ ബി.പി. അങ്ങാടിയിൽ വച്ചാണ് രമേശൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ഡ്രൈവർ ബസ് ബി.പി. അങ്ങാടിയിലെ നീലി ആശുപത്രിക്ക് സമീപത്തേക്ക് എത്തിച്ചു.
ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം രമേശനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: രജനി. മക്കൾ: കിരൺ, ആദിത്യൻ.




