Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cricket

IPL 2027; ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2027 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ നിയമിച്ചു. ഫ്രാഞ്ചൈസിയുമായി വർഷങ്ങളായി വിവിധ ചുമതലകളിൽ പ്രവർത്തിച്ച ശേഷമാണ് ഗാംഗുലി ആദ്യമായി ഡൽഹിയുടെ ഹെഡ് കോച്ച് സ്ഥാനത്തെത്തുന്നത്. 2019ൽ ഉപദേഷ്ടാവായാണ് ഗാംഗുലി ഡൽഹി ക്യാപിറ്റൽസുമായി ചേർന്നത്. പിന്നീട് പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെ വിവിധ ചുമതലകൾ വഹിച്ചു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനാകുന്നത് അദ്ദേഹത്തിന്റെ ആദ്യ അവസരമാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ […]
Read more

എട്ട് റണ്‍സകലെ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നഷ്ടം; നിർഭാഗ്യ റെക്കോർഡിലും ഇടം

ചണ്ഡീഗഢ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ രോഹിത് ശർമ പുറത്തായി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ 81 പന്തിൽ 92 റൺസെടുത്താണ് ഇന്ത്യൻ താരം മടങ്ങിയത്. 10 ഫോറും മൂന്ന് സിക്‌സും ഉൾപ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനങ്ങളിൽ ഒന്നിലധികം തവണ 90കളിൽ പുറത്താകുന്ന അഞ്ചാമത്തെ ബാറ്ററായി രോഹിത് മാറി. വിരാട് കോലി, വീരേന്ദർ സെവാഗ്, വുസി സിബാന്ദ, ആദം ഗിൽക്രിസ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ […]
Read more

തകര്‍ത്താടി അഭിഷേകും തിലകും; പാകിസ്ഥാന് മുന്നില്‍ ഇന്ത്യയുടെ റണ്‍മല

ടോക്കിയോ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. ഇതോടെ പാകിസ്ഥാന് 212 റൺസാണ് ഇന്ത്യ വിജയലക്ഷ്യമായി നൽകിയത്. ഇന്ത്യൻ ഇന്നിങ്സിൽ അഭിഷേക് ശർമയും തിലക് വർമ്മയുമാണ് തിളങ്ങിയത്. 28 പന്തിൽ 61 റൺസെടുത്ത അഭിഷേക് ഏഴ് സിക്‌സും മൂന്ന് ഫോറും നേടി. 22 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത തിലക് വർമ്മ നാല് […]
Read more

ഏകദിന ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 7ന് ഓസ്ട്രേലിയയ്‌ക്കെതിരെ

കേപ് ടൗൺ: അടുത്ത വർഷം നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ. ഒക്ടോബർ 7ന് കേപ് ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം. 2023 ലോകകപ്പ് ഫൈനലിസ്റ്റുകളായ ഇരു ടീമുകളും ആദ്യ മത്സരത്തിൽ തന്നെ നേർക്കുനേർ എത്തും. കേപ് ടൗണിൽ നടന്ന ചടങ്ങിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ഇന്ത്യയുടെ രണ്ടാം മത്സരം ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. ഒക്ടോബർ 10ന് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് […]
Read more

ഗില്ലിന്റെ ഇരട്ട സെഞ്ചുറി; വിൻഡീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 406 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യ. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഇരട്ട സെഞ്ചുറിയുടെയും രോഹിത് ശർമയുടെ സെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. 43.3 ഓവറിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 133 പന്തിൽ പുറത്താകാതെ 223 റൺസെടുത്ത ഗില്ലാണ് ഇന്ത്യൻ വിജയത്തിന്റെ പ്രധാന ശിൽപി. 26 ഫോറും എട്ട് സിക്‌സും ഉൾപ്പെട്ടതായിരുന്നു […]
Read more

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം; ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്റ്റംബർ 27ന് നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. Ticketgenie.in പ്ലാറ്റ്‌ഫോമിലൂടെ ആരാധകർക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഫിനസ് ഗ്രൂപ്പ് എം.ഡിയും കേരള ക്രിക്കറ്റ് ലീഗ് (KCL) ചാമ്പ്യന്മാരായ തൃശൂർ ടൈറ്റൻസിന്റെ ഉടമയുമായ സജാദ് സേഠിന് ടിക്കറ്റ് കൈമാറി ആദ്യ വിൽപ്പന നിർവഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്റ് […]
Read more

അഫ്ഗാനെതിരായ രണ്ടാം ടി20 നാളെ; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇറങ്ങും. ആദ്യ മത്സരത്തിൽ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ്. ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരായ ടി20 പരമ്പരകളിൽ നിന്ന് വിട്ടുനിന്ന ശേഷം അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ ഓപ്പണറായി അവസരം ലഭിച്ച സഞ്ജു സാംസണിന് കാര്യമായ സംഭാവന നൽകാനായില്ല. എട്ട് പന്തിൽ 10 റൺസെടുത്താണ് സഞ്ജു പുറത്തായത്. ഇതോടെ രണ്ടാം മത്സരത്തിലെ പ്ലേയിങ് ഇലവനിലെ സഞ്ജുവിന്റെ […]
Read more

ധോണി ഓഹരി ആവശ്യപ്പെട്ടെന്ന വാർത്ത തള്ളി CSK; ‘അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതം’

ചെന്നൈ: ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സിൽ എം.എസ്. ധോണി ഓഹരി ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ടീം മാനേജ്മെന്റ്. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. ധോണി സിഎസ്കെയിൽ വലിയ ഓഹരി പങ്കാളിത്തം ആവശ്യപ്പെട്ടെന്നും മാനേജ്മെന്റ് ആവശ്യം നിരസിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ. ധോണി ആദ്യം 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും സിഎസ്കെ മൂന്ന് ശതമാനം മാത്രം വാഗ്ദാനം ചെയ്തെന്നുമായിരുന്നു പ്രചാരണം. പിന്നീട് ആവശ്യം 18 ശതമാനമായി കുറച്ചെങ്കിലും […]
Read more

194 റൺസ് ജയം; പാകിസ്താനെതിരെ ഇംഗ്ലണ്ടിന് പരമ്പര

ലണ്ടൻ: ലോർഡ്‌സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്താനെ 194 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു മത്സരം ശേഷിക്കെയാണ് ഇംഗ്ലണ്ട് 2-0ന് പരമ്പര ഉറപ്പിച്ചത്. 2024 ഡിസംബറിന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ഇംഗ്ലണ്ട് ഉയർത്തിയ 389 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 194 റൺസിന് ഓൾഔട്ടായി. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന സൗദ് ഷക്കീലിന്റെ പോരാട്ടമാണ് പാകിസ്താന്റെ സ്കോർ 200ന് അടുത്തെത്തിച്ചത്. 122 […]
Read more

അണ്ടര്‍ 19 കളിക്കാൻ ദ്രാവിഡും സെവാഗും; ഓസ്‌ട്രേലിയക്കെതിരെ തീ പാറും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഇന്ത്യൻ അണ്ടർ-19 ടീമിൽ ഒരുമിക്കുന്നു. ഓസ്‌ട്രേലിയ അണ്ടർ-19 ടീമിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലാണ് ആര്യവീർ സെവാഗിനും അൻവയ് ദ്രാവിഡിനും അവസരം ലഭിച്ചത്. ഇരുവരും ഏകദിന ടീമിലാണ് ഇടം നേടിയിരിക്കുന്നത്. അതേസമയം, പരമ്പരയിലെ ചതുര്‍ദിന മത്സരങ്ങൾക്കുള്ള ടീമിൽ മലയാളി താരം മാനവ് കൃഷ്ണയും ഇടംപിടിച്ചു. വിക്കറ്റ് കീപ്പർ ബാറ്ററായ മാനവ് റെഡ്-ബോൾ ടീമിന്റെ ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡൽഹി അണ്ടർ-19 ടീമിനായി മികച്ച പ്രകടനമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix