Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഏകദിന ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 7ന് ഓസ്ട്രേലിയയ്‌ക്കെതിരെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേപ് ടൗൺ: അടുത്ത വർഷം നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ. ഒക്ടോബർ 7ന് കേപ് ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം. 2023 ലോകകപ്പ് ഫൈനലിസ്റ്റുകളായ ഇരു ടീമുകളും ആദ്യ മത്സരത്തിൽ തന്നെ നേർക്കുനേർ എത്തും.

കേപ് ടൗണിൽ നടന്ന ചടങ്ങിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ഇന്ത്യയുടെ രണ്ടാം മത്സരം ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. ഒക്ടോബർ 10ന് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോരാട്ടം.

തുടർന്ന് ഒക്ടോബർ 14ന് ഷ്വാനെയിൽ അഫ്ഗാനിസ്ഥാനെയും ഒക്ടോബർ 17ന് ബ്ലൂംഫോണ്ടെയ്നിൽ ക്വാളിഫയർ ടീം വിജയിച്ചെത്തുന്ന ടീമിനെയും ഇന്ത്യ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം ഒക്ടോബർ 24ന് ആതിഥേയരായ സിംബാബ്‌വെയ്‌ക്കെതിരെയാണ്. വിക്ടോറിയ ഫോൾസിലെ പുതിയ സ്റ്റേഡിയമാണ് മത്സരവേദി.

ഗ്രൂപ്പ് എയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടുന്ന ടീമുകൾക്ക് സൂപ്പർ-7 ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കും. ഒക്ടോബർ 25 മുതൽ നവംബർ 14 വരെയാണ് സൂപ്പർ-7 മത്സരങ്ങൾ നടക്കുക. നവംബർ 17, 18 തീയതികളിൽ കേപ് ടൗണിലും ഷ്വാനെയിലുമായി സെമിഫൈനലുകൾ നടക്കും. നവംബർ 21ന് ജോഹന്നാസ്ബർഗിലാണ് ഫൈനൽ.

ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പരമാവധി മൂന്ന് തവണ വരെ ഏറ്റുമുട്ടാനുള്ള സാധ്യതയുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിന് പുറമെ, ഇരു ടീമുകളും സൂപ്പർ-7 ഘട്ടത്തിലേക്ക് യോഗ്യത നേടിയാൽ അവിടെയും നേർക്കുനേർ വരാം. സെമിഫൈനലിലോ ഫൈനലിലോ വീണ്ടും ഏറ്റുമുട്ടിയാൽ ടൂർണമെന്റിൽ മൂന്നാം ഇന്ത്യ-പാക് പോരാട്ടത്തിനും വഴിയൊരുങ്ങും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix