Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സതീശനെതിരായ അടൂർ പ്രകാശിന്റെ വിമർശനം; പ്രതികരണവുമായി ഷാനിമോൾ ഉസ്മാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനത്തിൽ പ്രതികരണവുമായി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്നും താൻ പറഞ്ഞതിൽ എല്ലാമുണ്ടെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു.

പാർട്ടിയുടെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരും നടത്തരുതെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസും പറഞ്ഞു. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവർ വ്യക്തമാക്കി. അടൂർ പ്രകാശ് ഉന്നയിച്ച വിഷയം തനിക്ക് അറിയില്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

അതേസമയം, അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എ.ഐ.സി.സി പരിശോധിക്കും. കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരായ വിമർശനം പരസ്യമാക്കിയത്. മുന്നണിയിലെ നിർണായക തീരുമാനങ്ങൾ പോലും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രധാന പരാതി.

മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയുമായി ബന്ധപ്പെട്ട പരാതികൾ നേരത്തെയും എ.ഐ.സി.സിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി വിഷയത്തിൽ വിവരങ്ങൾ ശേഖരിച്ച് നേതൃത്വത്തെ ധരിപ്പിക്കും. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനക്കുറവ് സംബന്ധിച്ച കാര്യങ്ങളും ദീപ നേരത്തെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix