Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സുപ്രീം കോടതി ഒരു സുപ്രീം ഫെയിലിയർ: എം എ ബേബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇന്ത്യയിലെ ഇന്നത്തെ സുപ്രീം കോടതി ഒരു ‘സുപ്രീം ഫെയിലിയർ’ ആണെന്ന രൂക്ഷവിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ സുപ്രീം കോടതി പരാജയപ്പെടുകയാണെന്നും എക്സിക്യൂട്ടീവിന്റെ തെറ്റായ ഇടപെടലുകൾക്കെതിരെ കോടതി ഫലപ്രദമായി ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പരാമർശത്തിന്റെ പേരിൽ കോടതി അലക്ഷ്യക്കേസിൽ ശിക്ഷിച്ചാൽ അത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ പുരസ്കാരമായി സ്വീകരിക്കുമെന്നും ബേബി പറഞ്ഞു. എം.വി. നികേഷ് കുമാറിന് നൽകിയ അഭിമുഖത്തിലായിരുന്നു വിമർശനം.

എക്സിക്യൂട്ടീവിന്റെ തെറ്റായ ഇടപെടലുകൾക്ക് മേൽ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കാൻ സുപ്രീം കോടതി തയ്യാറാകുന്നില്ലെന്നാണ് ബേബിയുടെ ആരോപണം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ കോടതി ഇടപെടാത്ത സാഹചര്യമുണ്ടായാൽ ജനങ്ങൾ തന്നെ രംഗത്തിറങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

മധുര പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് വിശാലമായ സമരമുന്നണി എന്ന ആശയം സിപിഐഎം നടപ്പാക്കുന്നതെന്ന് ബേബി വ്യക്തമാക്കി. ഇന്ത്യാ ബ്ലോക്കിന് പുറത്തുള്ള ബിജെപി വിരുദ്ധ ശക്തികളെയും സംഘടനകളെയും ഉൾപ്പെടുത്തി കൂട്ടായ്മ വിപുലീകരിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സങ്കുചിതമായ താൽപ്പര്യങ്ങളിൽ ഒതുങ്ങാതെ പരസ്പരം സഹായിച്ചുകൊണ്ട് ഇന്ത്യാ ബ്ലോക്ക് പ്രവർത്തിക്കണമെന്നും ബേബി അഭിപ്രായപ്പെട്ടു.

യുവാക്കളുടെയും വിദ്യാർഥികളുടെയും പിന്തുണ നേടണമെങ്കിൽ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കാൻ ഇടതുപക്ഷം തയ്യാറാകണമെന്ന് എം.എ. ബേബി പറഞ്ഞു. ചെറുപ്പക്കാരുമായി സംവദിക്കുമ്പോൾ ഗൗരവം നടിക്കാതെ അവരുടെ ഭാഷയും ആശയവിനിമയ രീതിയും മനസ്സിലാക്കണം.

ചിലപ്പോൾ യുവാക്കൾ പരിഹസിച്ചേക്കാം. അത്തരം പരിഹാസങ്ങൾ കേട്ട് ചിരിക്കാൻ കഴിയണമെന്നും എങ്കിൽ മാത്രമേ പുതിയ തലമുറയുമായി ഫലപ്രദമായി സംവദിക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നതാണ് അടിയന്തര മുദ്രാവാക്യമെന്ന് ബേബി പറഞ്ഞു. പ്രക്ഷോഭം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ശക്തമാകുമെന്നും അദ്ദേഹം ആരോപിച്ചു.

സമരക്കാർക്കെതിരെ എന്തും ചെയ്യാൻ മോദിയും അമിത് ഷായും അനുമതി നൽകിയിരിക്കുകയാണെന്നും ബേബി വിമർശിച്ചു. ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ച വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ ജന്തർ മന്തറിൽ സമരം ചെയ്യാനുള്ള അവകാശം സർക്കാർ ഇല്ലാതാക്കുമെന്ന് താൻ പ്രവചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും സൈനികരെ വിന്യസിക്കുകയും ചെയ്യുന്നത് ഭരണകൂടം ജനങ്ങളെ ഭയപ്പെടുന്നതിന്റെ ഭാഗമാണെന്നും എം.എ. ബേബി ആരോപിച്ചു. തലസ്ഥാനത്തെ സാഹചര്യം ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കുള്ള അവകാശത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതാണെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങളിൽ വ്യക്തമാകുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix