Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPI(M)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശ്ശൂർ: മുതിർന്ന സിപിഎം നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന ബേബി ജോൺ സംസ്ഥാന കമ്മിറ്റി അംഗം, തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു തൃശ്ശൂർ ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. 1952ൽ മണലൂർ മണ്ഡലത്തിലെ തൈക്കാട് ചക്രമാക്കിൽ ആന്റണിയുടെയും മേരിയുടെയും മകനായാണ് ബേബി ജോൺ ജനിച്ചത്. 1969 മുതൽ ഇടതുപക്ഷ പ്രസ്ഥാനവുമായി പ്രവർത്തിച്ച അദ്ദേഹം […]
Read more

പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം; പിണറായിയെ ന്യായീകരിച്ച് എം.എ. ബേബി

ന്യൂഡൽഹി: കണ്ണൂരിൽ പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർഥികളെ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിലും പാർട്ടി പ്രവർത്തകർ വോട്ട് മാറ്റി ചെയ്യുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി ആരായാലും പാർട്ടി പ്രവർത്തകർ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണമെന്നാണ് എം.എ. ബേബിയുടെ നിലപാട്. ഏത് സാഹചര്യത്തിലായാലും പാർട്ടിക്കെതിരെ നിൽക്കുന്നത് തെറ്റാണെന്ന് പ്രവർത്തകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികളെക്കുറിച്ചുള്ള പരാതികൾ പാർട്ടിക്കുള്ളിൽ തന്നെ ഉന്നയിക്കേണ്ടതായിരുന്നു. പരാതികൾ പുറത്തുപറയുന്നത് ശരിയായ നടപടിയല്ലെന്നും […]
Read more

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ

കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. പാർട്ടി അണികളുടെ അഭിപ്രായങ്ങൾ കേട്ട് ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിൽ ഇടതുപക്ഷം പിന്നിലാകാനുള്ള കാരണങ്ങൾ പരിശോധിക്കണം. സംഘടനാ പ്രവർത്തനത്തിൽ ചില പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്നും തെറ്റുകൾ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും പി. ജയരാജൻ വ്യക്തമാക്കി. വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പാർട്ടിയിൽ നിന്ന് അകന്നുപോയത് സിപിഎം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടി […]
Read more

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം

ന്യൂഡൽഹി: സിപിഐഎം പോളിറ്റ് ബ്യൂറോയുടെ രണ്ട് ദിവസത്തെ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായാണ് പിബി യോഗം നടക്കുന്നത്. വിശാല സംസ്ഥാന സമിതിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. കേരളത്തിലും ബംഗാളിലും പാർട്ടി നടപ്പാക്കേണ്ട തിരുത്തൽ നടപടികൾക്ക് പിബി രൂപം നൽകും. കേരളത്തിലെ മുന്നണിക്കുള്ളിലെ തർക്കങ്ങളും യോഗത്തിൽ ചർച്ചയായേക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യവും […]
Read more

കണ്ണൂരിൽ കോളേജ് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് വെട്ടിപ്പ് ആരോപണം

കണ്ണൂർ: ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ഫണ്ട് വെട്ടിപ്പ് ആരോപണം. ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി രൂപീകരിച്ച് കോളേജ് നിർമ്മിക്കാനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചെന്നാണ് പരാതി. സിപിഎം പ്രാദേശിക നേതാക്കളാണ് സൊസൈറ്റിയുടെ ഭാരവാഹികളെന്നാണ് ആരോപണം. പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും ഉൾപ്പെടെയുള്ള നിക്ഷേപകരാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2015ലാണ് ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി രൂപീകരിച്ചത്. മലയോര മേഖലയിൽ സിപിഎം നിയന്ത്രണത്തിൽ ഒരു […]
Read more

ഷംസീറിനെതിരായ പ്രസ്താവന അസംബന്ധം; വെള്ളാപ്പള്ളിയെ തള്ളി പിണറായി

തിരുവനന്തപുരം: എ.എൻ. ഷംസീറിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ പ്രസ്താവന തീർത്തും അസംബന്ധമാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നതായും പിണറായി പറഞ്ഞു. സിപിഎമ്മിൽ ആരും കുറുക്കുവഴിയിലൂടെ നേതാക്കളായിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. വർഷങ്ങളോളം നടത്തിയ പ്രവർത്തനങ്ങളിലൂടെയും പൊതുസമൂഹത്തിന്റെ അംഗീകാരത്തിലൂടെയുമാണ് ഒരാൾ നേതാവായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിലയിരുത്തലുകൾ പാർട്ടി അവജ്ഞയോടെ തള്ളിക്കളയുമെന്നും പിണറായി വ്യക്തമാക്കി. ചേർത്തലയിൽ നടന്ന എസ്എൻഡിപി യോഗം പരിപാടിക്കിടെയാണ് മുൻ സ്പീക്കറും സിപിഎം നേതാവുമായ എ.എൻ. […]
Read more

‘ലുങ്കിവാല’ പരാമര്‍ശം; ജോണ്‍ ബ്രിട്ടാസിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കി സുഷ്മിത ദേവ്

ന്യൂഡൽഹി: ജോൺ ബ്രിട്ടാസ് എംപിക്കെതിരായ ‘ലുങ്കിവാല’ പരാമർശത്തെ തുടർന്നുള്ള രാഷ്ട്രീയ പോര് കടുക്കുന്നു. ബ്രിട്ടാസിനെതിരെ ബിജെപി എംപി സുഷ്മിത ദേവ് രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകിയതോടെ വിഷയം പുതിയ തലത്തിലേക്ക്. ബ്രിട്ടാസ് നൽകിയ അവകാശലംഘന നോട്ടീസിന് പിന്നാലെയാണ് സുഷ്മിത ദേവിന്റെ കൗണ്ടർ നോട്ടീസ്. ബ്രിട്ടാസ് തന്റെ പ്രസംഗത്തിൽ മതപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് സുഷ്മിത ദേവിന്റെ ആരോപണം. ജോൺ ബ്രിട്ടാസ് പലപ്പോഴും പ്രസംഗങ്ങളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും സഭാ രേഖകൾ പരിശോധിക്കണമെന്നും അവർ നോട്ടീസിൽ ആവശ്യപ്പെട്ടു. ‘കേരള എംപി […]
Read more

പിഴച്ചതെവിടെ? ഷംസീർ തുറന്നുപറയുന്ന തോൽവിയുടെ കാരണങ്ങൾ

തുടർഭരണം നേടി ചരിത്രം കുറിച്ച കേരളത്തിൽ, തുടർച്ചയായ മൂന്നാം ഭരണവും ലക്ഷ്യമിട്ടായിരുന്നു സിപിഐഎം നയിച്ച ഇടതുമുന്നണി 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളും മുന്നോട്ടുവെച്ച് ആത്മവിശ്വാസത്തോടെയിറങ്ങിയ മുന്നണിക്ക് പക്ഷേ ജനവിധി അനുകൂലമായില്ല. അപ്രതീക്ഷിത തിരിച്ചടിയിൽ അധികാരം നഷ്ടമായതോടെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള ആത്മപരിശോധനയാണ് പാർട്ടിക്കുള്ളിൽ ആരംഭിച്ചത്. സ്ഥാനാർഥി നിർണയം മുതൽ പാർട്ടി-സർക്കാർ ഏകോപനം, പ്രചാരണരീതി, ജനവികാരം തിരിച്ചറിയുന്നതിലെ വീഴ്ചകൾ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇപ്പോൾ സിപിഐഎമ്മിന്റെ അവലോകന ചർച്ചകളിൽ ഇടംപിടിക്കുന്നത്. ഈ സാഹചര്യത്തിലാണ് […]
Read more

കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റു വിഭജനം പൂർത്തിയാക്കി എൽ.ഡി.എഫ്; യു.ഡി.എഫിൽ തർക്കം തുടരുന്നു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ എൽ.ഡി.എഫ്. സീറ്റ് വിഭജനം പൂർത്തിയാക്കി. എന്നാൽ, ഘടകകക്ഷി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകും. അതേസമയം, യു.ഡി.എഫിൽ പല തദ്ദേശ സ്ഥാപനങ്ങളിലും സീറ്റ് വിഭജനം തർക്കങ്ങളെ തുടർന്ന് എങ്ങുമെത്താതെ നീളുകയാണ്. കഴിഞ്ഞ തവണ ഘടകകക്ഷികൾക്ക് നൽകിയ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ്. സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ് (മാണി) ഗ്രൂപ്പിന് നൽകിയ പത്തു സീറ്റിൽ ഒന്ന് സ്വതന്ത്ര ചിഹ്നത്തിൽ […]
Read more

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് നേരെ വിമർശനം ഉന്നയിച്ച് കേരള നേതാക്കൾ

മധുര: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേരള നേതാക്കള്‍. ബുള്‍ഡോസറിന് മുന്നില്‍ ബൃന്ദ കാരാട്ട് നിന്നപ്പോള്‍ മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ എവിടെയായിരുന്നുവെന്ന് ചോദിച്ചായിരുന്നു വിമര്‍ശനം. 24ാമത് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതു ചര്‍ച്ചയിലാണ് കേരളം ചോദ്യം ഉന്നയിച്ചത്. പ്രായ പരിധിയുടെ പേരില്‍ ഒരു നിര പിബിയില്‍ നിന്ന് ഒഴിയാന്‍ നില്‍ക്കുന്നു. പകരം ആര് വരുമെന്നാണ് പറയുന്നതെന്നും അങ്ങനെ ഒരു നേതൃത്വത്തെ ഉയര്‍ത്തികൊണ്ടുവന്നിട്ടുണ്ടോയെന്നും ചോദ്യം ഉയര്‍ന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ യെച്ചൂരിയും പ്രായപരിധിയില്‍ ഒഴിയേണ്ടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix