Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചെന്നിത്തലയുടെ യുഎസ് യാത്രയെക്കുറിച്ചുള്ള പോസ്റ്റ്; കേസെടുത്തതിൽ പരിഹാസവുമായി കെ എസ് അരുണ്‍ കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചതിന് കേസെടുത്ത നടപടിയെ പരിഹസിച്ച് സിപിഐഎം നേതാവ് അഡ്വ. കെ എസ് അരുണ്‍ കുമാർ. കേസെടുത്തതിൽ താൻ പേടിച്ചുപോയെന്ന പരിഹാസരൂപത്തിലുള്ള പ്രതികരണമാണ് അരുണ്‍ കുമാർ ഫേസ്ബുക്കിലൂടെ നടത്തിയത്.

രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെ വിമർശിച്ച് നേരത്തെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും പരാമർശിച്ചുകൊണ്ടായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം. ആഭ്യന്തരവകുപ്പ് കേസെടുത്തുവെന്നും എന്തിനാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അരുണ്‍ കുമാർ ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി എസ് സുബിജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മാനനഷ്ടം, കലാപത്തിന് ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണം തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. വിമാനത്തിൽ ഏറ്റവും ഉയർന്ന നിരക്കിലുള്ള ടിക്കറ്റിലാണ് മന്ത്രി യാത്ര ചെയ്തതെന്നും സർക്കാർ ഖജനാവിൽനിന്നാണ് യാത്രയ്ക്കുള്ള പണം ചെലവഴിച്ചതെന്നും ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് സമൂഹമാധ്യമ പോസ്റ്റുകളിൽ ഉണ്ടായിരുന്നത്.

അതേസമയം, തന്റെ യുഎസ് യാത്രയ്ക്ക് സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് യുഎസിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix