Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

2000 കോടി നിക്ഷേപം, 24,000 പേർക്ക് തൊഴിൽ; സംസ്ഥാനത്ത് വരുന്നു ജ്വല്ലറി പാർക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തിലെ സ്വർണാഭരണ മേഖലയെ ആധുനിക വ്യവസായ മേഖലയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ബജറ്റിൽ പ്രഖ്യാപിച്ച ജ്വല്ലറി പാർക്കിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസറും ചേർന്നാണ് പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയത്.

2000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. ഇതിനായി ഏകദേശം 30 ഏക്കർ സ്ഥലം ആവശ്യമാണ്. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്യുന്ന പദ്ധതി യാഥാർഥ്യമായാൽ ആഭരണ നിർമാണം, ഡിസൈൻ, റിഫൈനിങ്, ഹോൾമാർക്കിങ്, പരിശോധന, പാക്കേജിങ്, ലോജിസ്റ്റിക്സ്, കയറ്റുമതി തുടങ്ങി സ്വർണാഭരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഒരൊറ്റ സ്ഥലത്ത് ഏകോപിപ്പിക്കാൻ സാധിക്കും.

ജ്വല്ലറി പാർക്ക് യാഥാർഥ്യമായാൽ ഏകദേശം 24,000 പേർക്ക് നേരിട്ടു തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമേ അനുബന്ധ മേഖലകളിൽ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഭാരവാഹികൾ ചർച്ച നടത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix