ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്‌ഐആറിനെയും ചൊല്ലിയുള്ള പ്രതിഷേധം ശക്തമാക്കി സിപിഐഎം. ദില്ലിയിലെ എകെജി ഭവനിൽ നിന്ന് ഭഗത് സിങ് സ്മാരകത്തിലേക്ക് ഇടത് നേതാക്കൾ പ്രതിഷേധ മാർച്ച് നടത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. എസ്‌ഐആർ നടപടിക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുന്നത്.
മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം എ ബേബി, ഗ്യാനേഷ് കുമാർ പദവിയിൽ തുടരുന്നതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എസ്‌ഐആർ നടപടി അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ പ്രമുഖ വ്യക്തികളെയും ബുദ്ധിജീവികളെയും പൊതുജനങ്ങളെയും അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണെന്നും ബേബി ആരോപ സംയുക്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 30ന് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ പാർട്ടികൾ ദില്ലിയിൽ യോഗം ചേരുന്നുണ്ട്. ിച്ചു.
വരുന്ന ദിവസങ്ങളിൽ വിഷയം ഇന്ത്യ സഖ്യ യോഗത്തിൽ ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. മറ്റ് ഇടത് പാർട്ടികളെയും അണിനിരത്തി സംയുക്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 30ന് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ പാർട്ടികൾ ദില്ലിയിൽ യോഗം ചേരുന്നുണ്ട്.
അതേസമയം, പ്രതിപക്ഷ പ്രതിഷേധം ശക്തമായിട്ടും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വിവാദത്തിൽ കേന്ദ്ര സർക്കാരും ബിജെപിയും പ്രതിപക്ഷ ആരോപണങ്ങൾ തള്ളുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ബിജെപി നേതാക്കൾ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.



