Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: primeminister

ഗ്യാനേഷിനെ പ്രധാനമന്ത്രി സംരക്ഷിക്കുന്നു’; രാജി ആവശ്യം ശക്തമാക്കി സിപിഎം പ്രതിഷേധം

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്‌ഐആറിനെയും ചൊല്ലിയുള്ള പ്രതിഷേധം ശക്തമാക്കി സിപിഐഎം. ദില്ലിയിലെ എകെജി ഭവനിൽ നിന്ന് ഭഗത് സിങ് സ്മാരകത്തിലേക്ക് ഇടത് നേതാക്കൾ പ്രതിഷേധ മാർച്ച് നടത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. എസ്‌ഐആർ നടപടിക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുന്നത്. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം എ ബേബി, ഗ്യാനേഷ് കുമാർ പദവിയിൽ തുടരുന്നതിനെതിരെ […]
Read more

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണം: തമിഴ്നാട് കായിക മന്ത്രി

ചെന്നൈ: ദക്ഷിണേന്ത്യയിൽനിന്ന് പ്രധാനമന്ത്രി വരേണ്ട സമയമാണിതെന്ന് തമിഴ്നാട് കായികവകുപ്പ് മന്ത്രി ആഥവ് അർജുന. പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്നുള്ള ഒരാൾ പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. മണ്ഡല പുനർനിർണയത്തിനെതിരായ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ആധിപത്യം വർധിക്കുമെന്നും അതോടെ തമിഴ്നാടിന്റെ ശബ്ദം ദുർബലമാകുമെന്നും ആഥവ് അർജുന ചൂണ്ടിക്കാട്ടി. അഞ്ചോ ആറോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രധാനമന്ത്രി […]
Read more

ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെ കോർന്യു രാജിവച്ചു; രാജി സ്വീകരിച്ച് പ്രസിഡന്റ്

പാരിസ്: സ്ഥാനമേറ്റ് 26ാം ദിവസം അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർന്യു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോയ്ക്ക് ഇദ്ദേഹം രാജിക്കത്ത് നൽകിയത്. കഴിഞ്ഞ മന്ത്രിസഭയിലെ ഒട്ടു മിക്ക അംഗങ്ങളെയും നിലനിർത്തിയ കോർന്യുവിന്റെ നടപടിക്കെതിരെ ഭരണകക്ഷിക്ക് ഉള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ദേശീയ അസംബ്ലിയിലെ പല പാർട്ടികളും മന്ത്രിസഭയ്ക്ക് എതിരെ വോട്ട് ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു. രണ്ട് വർഷത്തിനിടെ ഫ്രാൻസിൽ അധികാരമേറ്റ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. മന്ത്രിസഭാ […]
Read more

ജപ്പാന് ആദ്യ വനിതാ പ്രധാനമന്ത്രിയായി സനയ് തകയ്ചി തിരഞ്ഞെടുക്കപ്പെട്ടു

ടോക്കിയോ: ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനയ് തകയ്ചി (64) തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള പ്രധാനമന്ത്രി ഷിഗേറു ഇഷിബ രാജിവച്ച ഒഴിവിലേക്കാണ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സനയ് തകയ്ചിയെ തിരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയായ തകയ്ചി 15ന് ചുമതലയേല്‍ക്കും. 1993 മുതല്‍ പാര്‍ലമെന്റംഗമായ തകയ്ചി പലതവണ മന്ത്രിയായിട്ടുണ്ട്. ബ്രിട്ടനില്‍ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറെ ഹീറോ ആയി കാണുന്ന തകയ്ചി ‘ജപ്പാനിലെ താച്ചര്‍’ എന്നാണറിയപ്പെടുന്നത്. സാമ്പത്തിക മേഖലയിലെ മാന്ദ്യവും വിലക്കയറ്റവും മൂലം ഉണ്ടായ ജനരോഷത്തെ പുതിയ […]
Read more

പ്രധാനമന്ത്രിയെ കാണണമെങ്കില്‍ കോവിഡ് പരിശോധന; മന്ത്രിമാർക്ക് ഉൾപ്പെടെ ടെസ്റ്റ് നിർബന്ധം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാനെത്തുന്നവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നത് നിര്‍ബന്ധമാക്കി. മന്ത്രിമാർ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമാണ്. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെ 70 ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ കാണാനായി സമയം നിശ്ചയിച്ചിരുന്നതാണ്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇവരെല്ലാം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യേണ്ടിവരും. ഡല്‍ഹി തിരഞ്ഞെടുപ്പിലെ വിജയത്തില്‍ അനുമോദിക്കാന്‍ മോദി സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി നേതാക്കളെയും അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. ഇന്ന് വൈകിട്ട് 7.30-നാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍; സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച 11 മണിക്കാണ് യോഗം. പാര്‍ലമെന്റ് ലൈബ്രറികെട്ടിടത്തിലെ ജി -074ല്‍ വെച്ച് യോഗം ചേരുമെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.. ഇതര രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, സിക്കിം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഡിജിപി, കാബിനറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix