Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KC Venugopal

ഡല്‍ഹിയില്‍ ചര്‍ച്ച നീളുന്നു, KPCC ആസ്ഥാനത്തേക്ക് ഒഴുകി പ്രവര്‍ത്തകര്‍; പ്രഖ്യാപനം കാത്ത് കേരളം

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ അറിയാനുള്ള കാത്തിരിപ്പ് നീളുന്നു. എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ അന്തിമ ചർച്ച നടന്നേക്കുമെന്നാണ് വിവരം. ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് […]
Read more

MLAമാരുടെ മനസില്‍ കെസി വേണുഗോപാല്‍ തന്നെ; നേതാക്കളെ അറിയിച്ച് ഹൈക്കമാന്‍ഡ്

ന്യുഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ.സി വേണുഗോപാലിനാണെന്ന് ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ എത്തിയ നേതാക്കളോടാണ് കേന്ദ്ര നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട് അവതരിപ്പിച്ചത്. നാല് മണിയോടെ ആരംഭിച്ച കൂടിക്കാഴ്ചയിൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ദീപ ദാസ് മുൻഷി, കേന്ദ്ര നീരീക്ഷകരായിരുന്ന മുകുൾ വാസ്‌നിക്, അജയ്മാക്കൻ എന്നിവരും രമേശ് ചെന്നിത്തല കെ.വേണുഗോപാൽ, വി.ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരാണ് പങ്കെടുക്കുന്നത്. ഒടുവിൽ പുറത്ത് […]
Read more

സമസ്തയുടെ പിന്തുണയും കെസി വേണുഗോപാലിന്; മുഖ്യമന്ത്രി പോരില്‍ മുന്നില്‍

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, സംസ്ഥാന രാഷ്ട്രീയം ഇതുവരെ കാണാത്ത അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ചാണ് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. എം.എല്‍.എമാരുടെ പിന്തുണയില്‍ നിലവില്‍ മുന്നിട്ടുനില്‍ക്കുന്ന കെ.സി. വേണുഗോപാലിന് സാമുദായിക സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചത് ചര്‍ച്ചകളുടെ ഗതി മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ സമസ്ത കാന്തപുരം വിഭാഗം തങ്ങളുടെ പിന്തുണ കെസി വേണുഗോപാലിന് […]
Read more

അവസാന നിമിഷം രാഹുൽ ഗാന്ധിയും എത്തി; ഖർഗെയുടെ വസതിയിൽ നിർണായക യോഗം

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ പുരോഗമിക്കുകയാണ്. അവസാന നിമിഷം രാഹുൽ ഗാന്ധിയും എത്തിയതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാഹുലും ഗർഗെയുടെ വസതിയിലേക്ക് എത്തുകയായിരുന്നു. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല […]
Read more

ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലെത്തിയ സതീശന് വൻ സ്വീകരണം

ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അഭിപ്രായഭിന്നത ശക്തമാകുന്നതിനിടെ ഡൽഹിയിൽ നാടകീയ സംഭവങ്ങൾ. ഹൈക്കമാൻഡുമായി ചർച്ച നടത്താൻ എത്തിയ നേതാക്കൾക്ക് മുന്നിൽ പ്രവർത്തകർ നടത്തിയ മുദ്രാവാക്യ വിളികളാണ് പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ തുറന്നുകാട്ടിയത്. വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ കേന്ദ്ര നേതൃത്വത്തിന്റെ വിളിയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തി. ഇന്ന് നടക്കുന്ന നിർണായക യോഗങ്ങളിൽ പങ്കെടുക്കാനാണ് ഇവർ എത്തിയിരിക്കുന്നത്. ഡൽഹി കേരള ഹൗസിൽ വി.ഡി. സതീശന് പ്രവർത്തകർ […]
Read more

മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ കെസി; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: പത്ത് വർഷത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കേരളത്തിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലും വി.ഡി.സതീശനും പ്രധാന പേരുകളായി ഉയർന്നുവരുന്ന സാഹചര്യത്തിലാണ് നടനും സാമൂഹിക നിരീക്ഷകനുമായ സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി എത്തിയത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യനല്ലേ എന്ന ചോദ്യമാണ് സന്തോഷ് പണ്ഡിറ്റ് ഉയർത്തിയത്. അതിനുള്ള ചില കാരണങ്ങളും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിശദീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ […]
Read more

ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെസി പിന്മാറണം; കെസിക്കെതിരെ ഡൽഹിയിലും ഫ്ളക്സ്

ന്യൂഡൽഹി: കോൺഗ്രസ് നേതൃയോഗങ്ങൾ നടക്കുന്നതിനിടെ കെ.സി. വേണുഗോപാലിനെതിരെ ഡൽഹിയിലും പ്രതിഷേധ ഫ്ലക്സ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുൻപിലായിരുന്നു ഫ്ലക്സ് സ്ഥാപിച്ചത്. “ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ.സി. പിന്മാറണം” എന്നാണ് ഫ്ലക്സിൽ എഴുതിയിരുന്നത്. “ചോറ് കഴിക്കുന്ന ഒരു മലയാളി” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് സംഭവം. വി.ഡി. സതീശന് അനുകൂലമായ നിലപാടാണ് ഫ്ലക്സിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. ഫ്ലക്സ് സ്ഥാപിച്ചതിന് പിന്നിൽ ജനങ്ങളുടെ വികാരമാണെന്നാണ് കണ്ണൂർ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ […]
Read more

സതീശനായി തെരുവിൽ ജെൻസി പ്രതിഷേധം,കെ.സിക്കായി പാലഭിഷേകം

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുകയാണ്. തെരുവിലും സോഷ്യൽമീഡിയിലും പ്രകടനങ്ങളും പ്രതിഷേധവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലും എറണാകുളത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവർ തെരുവിലിറങ്ങി. എറണാകുളം നെട്ടൂരിലും കണ്ണൂരിലെ ഇരിട്ടിയിലും പ്രകടനങ്ങൾ നടന്നു. ഇതിനിടെ തിരുവനന്തപുരത്ത് കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന പ്രവർത്തകർ അദ്ദേഹത്തിന്റെ ഫ്‌ളക്‌സിൽ പാലഭിഷേകം നടത്തി. ആലപ്പുഴ ഡിസിസി ഓഫീസിന് സമീപം കെ.സി. വേണുഗോപാലിനെതിരെ ബാനർ പ്രത്യക്ഷപ്പെട്ടു. ജെൻസി പ്രതിഷേധമെന്ന് അവകാശപ്പെട്ടുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പടവെട്ടിയവൻ ഭരിക്കട്ടെ എന്ന തലക്കെട്ടിലുള്ള സതീശന്റെ ചിത്രംവെച്ചുള്ള കാമ്പയിനിൽ ഹൈക്കമാൻഡിന് […]
Read more

ഹൈക്കമാൻഡ് വെറും ലോ കമാൻഡ്, മുഖ്യമന്ത്രിയെ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫിൽ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നതിനിടെ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ് ആണെന്നും മുഖ്യമന്ത്രിയെ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കുമെന്നുമാണ് സുരേന്ദ്രന്റെ പരിഹാസം. കോൺഗ്രസിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ഹൈക്കമാൻഡ് ഇടപെടലുകളും നടക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ പരാമർശം. ഇനിയങ്ങോട്ട് അ‍ഞ്ച് വര്‍ഷവും കാര്യങ്ങൾ തീരുമാനിക്കാൻ പോകുന്നത് എങ്ങനെത്തന്നെയാണെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, അധികാരം നേടി ദിവസങ്ങൾ പിന്നിടുമ്പോഴും കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളും നീളുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി […]
Read more

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം; AICCക്ക് കത്ത് നല്‍കി കെ സുധാകരന്‍

കണ്ണൂര്‍: കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് AICC ക്ക് കെ സുധാകരന്‍ എം പി കത്ത് നല്‍കിയതായി സൂചന. കെ സുധാകരന്‍, വിഎം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പ്രമുഖ നേതാക്കളുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച്ച നടത്തി. പിജെ കുര്യന്‍, മാത്യു കുഴല്‍ നാടന്‍ തുടങ്ങിയവരും തലസ്ഥാനത്തെത്തിയിട്ടുണ്ട്. നിര്‍ണായക യോഗത്തിനായി ഓരോ എംഎല്‍എമാരും തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും 2021ല്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ആവര്‍ത്തിക്കരുതെന്നും മുതിര്‍ന്ന […]
Read more

Recent News

Advertisement
WhiteswanTV Footer