ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടെ ആദ്യമായി റിസര്‍വ് ബാങ്കിന്റെ ഉയര്‍ന്ന പരിധിയും മറികടന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറിലെ 5.5 ശതമാനത്തില്‍നിന്ന് ഒക്ടോബറില്‍ 6.09 ശതമാനമായി ഉയര്‍ന്നു. ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ള പണപ്പെരുപ്പത്തിന്റെ ഉയര്‍ന്ന സഹനപരിധിയായ ആറ് ശതമാനമാണ് ഇതോടെ മറികടന്നത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് പണപ്പെരുപ്പം ആര്‍ബിഐയുടെ നാല് ശതമാനം ലക്ഷ്യത്തിന് മുകളില്‍ തുടരുന്നത്. ഇതോടെ രാജ്യത്ത് കടുത്ത വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. നേരത്തെ വില കൂടിയതാണ് പണപ്പെരുപ്പത്തിലേക്ക് നയിച്ചതും.
അടുത്ത മാസത്തോടെ ആര്‍ബിഐ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പം 5.2 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രവചനം. നടപ്പ് പാദത്തില്‍ ഇത് ആറ് ശതമാനമായി ഉയരുമെന്നും ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 5.7 ശതമാനമായി കുറയുമെന്നുമാണ് പ്രതീക്ഷ.
സവാളയുടെ വില 116 ശതമാനവും വെളുത്തുള്ളിയുടെ വില 60 ശതമാനവും ഇഞ്ചിയുടെ വില 48 ശതമാനവും വര്‍ധിച്ചു. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട 12 വിഭാഗങ്ങളില്‍ 11 എണ്ണത്തിലും വില വര്‍ധന രേഖപ്പെടുത്തിയിരിക്കുകയാണ്.


