റോക്കറ്റ് പോലെ കുതിച്ച് വില; ആര്‍ബിഐ പരിധിയും കടന്ന് പണപ്പെരുപ്പം 6.09% ആയി, 2 വര്‍ഷത്തിനിടെ ആദ്യം
ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടെ ആദ്യമായി റിസര്‍വ് ബാങ്കിന്റെ ഉയര്‍ന്ന പരിധിയും മറികടന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറിലെ 5.5 ശതമാനത്തില്‍നിന്ന് ഒക്ടോബറില്‍ 6.09 ശതമാനമായി ഉയര്‍ന്നു. ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ള പണപ്പെരുപ്പത്തിന്റെ ഉയര്‍ന്ന സഹനപരിധിയായ ആറ് ശതമാനമാണ് ഇതോടെ മറികടന്നത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് പണപ്പെരുപ്പം ആര്‍ബിഐയുടെ നാല് ശതമാനം ലക്ഷ്യത്തിന് മുകളില്‍ തുടരുന്നത്. ഇതോടെ രാജ്യത്ത് കടുത്ത വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. നേരത്തെ വില കൂടിയതാണ് പണപ്പെരുപ്പത്തിലേക്ക് നയിച്ചതും. അടുത്ത മാസത്തോടെ ആര്‍ബിഐ […]
Read more
