ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിഞ്ഞതിന് ശേഷം പീഡനപരാതി നല്‍കുന്ന പ്രവണതയില്‍ ചോദ്യങ്ങളുമായി സുപ്രീം കോടതി. വിവാഹത്തിന് മുന്‍പ് ഒരുമിച്ച് കഴിഞ്ഞത് എന്തിനാണ് എന്നാണ് സുപ്രീം കോടതിയുടെ ചോദ്യം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസിലാണ് കോടതി ചോദ്യമുയര്‍ത്തിയത്.
ഒരുമിച്ച് ജീവിച്ച് കുഞ്ഞ് ജനിച്ച ശേഷം എങ്ങനെയാണ് ലൈംഗിക അതിക്രമമാകുന്നത്. ഇതാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ സംഭവിക്കുന്നതെന്നും വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചശേഷം അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ സ്ത്രീ പരാതി നല്‍കുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിവാഹേതര ബന്ധങ്ങളിലെ ചാപല്യങ്ങളാണ് ഇതെന്നും ജസ്റ്റിസ് ബി വി നാഗരത്ന നിരീക്ഷിച്ചു.




