കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ യുവാവിന് പാമ്പ് കടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് ആണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തി. ആരോഗ്യ നില തൃപ്തികരമാണ്. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


