എറണാകുളം: ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ് എറണാകുളത്ത് യുവതിക്ക് ദാരുണാന്ത്യം. നീങ്ങിത്തുടങ്ങിയ ട്രെയിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീഴുകയായിരുന്നു. കൊല്ലം സ്വദേശിനിയായ ചിപ്പിയാണ് മരണപ്പെട്ടത്. 35 വയസ്സായിരുന്നു. വ്യാഴാഴ്ച പുലർച്ചെ എറണാകുളം ജങ്ഷൻ(സൗത്ത്) റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം. വഞ്ചിനാട് എക്‌സ്പ്രസിലേക്കാണ് യുവതി ഓടികയറാണ് ശ്രമിച്ചത്. യുവതിയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങി സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചു. ബാഗിൽനിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളും മറ്റും പരിശോധിച്ചാണ് പോലീസ് യുവതിയെ തിരിച്ചറിഞ്ഞത്.


