Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ മലയാളിത്തിളക്കം; ആൻസി സോജന് വെള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടോക്യോ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി മെഡൽ സ്വന്തമാക്കിയത്. രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് താരത്തിന് സ്വർണം നഷ്ടമായത്.

അവസാന ശ്രമത്തിൽ 6.55 മീറ്റർ ചാടിയ ചൈനീസ് താരമാണ് ഒന്നാം സ്ഥാനം നേടിയത്. മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്നും 6.60 മീറ്റർ ചാടാനായിരുന്നു പ്രതീക്ഷയെന്നും ആൻസി പ്രതികരിച്ചു. സ്വർണം നഷ്ടമായതിൽ ചെറിയ നിരാശയുണ്ടെന്നും താരം പറഞ്ഞു.

തൃശൂർ നാട്ടികയിലെ ആൻസിയുടെ വീട്ടിലേക്ക് നേട്ടം ആഘോഷിക്കാൻ നാട്ടുകാർ എത്തി. ഏഴ് മീറ്റർ ജംപ് സ്വന്തമാക്കുകയാണ് ആൻസിയുടെ പ്രധാന സ്വപ്നമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഏഷ്യൻ ഗെയിംസിലെ പ്രതികൂല കാലാവസ്ഥ പ്രകടനത്തെ നേരിയ തോതിൽ ബാധിച്ചെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം, പുരുഷന്മാരുടെ ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ ഇടം നേടി. മറ്റ് അത്‌ലറ്റിക്സ് ഇനങ്ങളിലും ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്.

സ്ക്വാഷിൽ അഭയ് സിംഗ് പുരുഷ വിഭാഗത്തിലും അനാഹത് സിംഗ് വനിതാ വിഭാഗത്തിലും വെള്ളി മെഡൽ നേടി. വനിതകളുടെ 200 മീറ്ററിൽ ഹരിത ഭദ്രയ്ക്കും ഡെക്കാത്ത്ലോണിൽ തേജസ്വിൻ ശങ്കറിനും വെങ്കലം ലഭിച്ചു. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പാരുൾ ചൗധരിയും ഇന്ത്യയ്ക്കായി വെങ്കല മെഡൽ സ്വന്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix