Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AsianGames

44 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം

ഐച്ചി-നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ. ഫൈനലിൽ ചൈനയെ 1-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം സ്വർണമണിഞ്ഞത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ മനോഹരമായ ടോമഹോക്ക് ഷോട്ടിലൂടെയാണ് ഇന്ത്യ നിർണായക ഗോൾ സ്വന്തമാക്കിയത്. ലീഡ് നേടിയ ശേഷം ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. സമനില ഗോൾ കണ്ടെത്തുന്നതിനായി അവസാന ഘട്ടത്തിൽ ഗോൾകീപ്പറെ വരെ പിൻവലിച്ച് ചൈന ആക്രമണം ശക്തമാക്കിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തിന്റെ […]
Read more

പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ

നാഗോയ: ആവേശം നിറഞ്ഞ സെമിഫൈനലിൽ പാകിസ്ഥാനെ 4-3ന് തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ഫൈനലിൽ. മൂന്ന് ഗോളിന് മുന്നിട്ടുനിന്ന ശേഷം പാകിസ്ഥാൻ തിരിച്ചെത്തി മത്സരം 3-3ന് സമനിലയാക്കിയെങ്കിലും അവസാന നിമിഷം അഭിഷേക് നേടിയ ഗോളിലൂടെ ഇന്ത്യ വിജയം പിടിച്ചെടുത്തു. പാകിസ്ഥാനെതിരെ തോൽവിയറിയാതെയുള്ള ഇന്ത്യയുടെ തുടർച്ചയായ 21-ാം മത്സരമാണിത്. ശനിയാഴ്ച നടക്കുന്ന സ്വർണ മെഡൽ പോരാട്ടത്തിൽ മലേഷ്യ-ദക്ഷിണ കൊറിയ രണ്ടാം സെമിഫൈനൽ വിജയികളെയാണ് ഇന്ത്യ നേരിടുക. 1982ന് ശേഷം ആദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുരുഷ, […]
Read more

രണ്ടക്കം കടന്നത് ഒരേയൊരു താരം, ലങ്കയെ 45 റണ്‍സിൽ എറിഞ്ഞൊതുക്കി ഇന്ത്യ

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 9.5 ഓവറിൽ 45 റൺസിന് ഓൾഔട്ടായി. ശനിയാഴ്ച നടക്കുന്ന സ്വർണ മെഡൽ പോരാട്ടത്തിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ ബൗളർമാർക്ക് മുന്നിൽ ലങ്കൻ ബാറ്റിങ് നിര പൂർണമായും തകർന്നു. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, അഭിഷേക് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലങ്കൻ നിരയിൽ […]
Read more

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സുവര്‍ണദിനം; മെഡല്‍ പട്ടികയില്‍ വമ്പന്‍ കുതിപ്പ്

നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിന്റെ പതിനൊന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം. കോംപൗണ്ട് ആർച്ചറിയിലെ മൂന്ന് സ്വർണ മെഡലുകളും സ്വന്തമാക്കി ഇന്ത്യ ക്ലീൻ സ്വീപ്പ് പൂർത്തിയാക്കി. വനിതാ ടീം, മിക്സഡ് ടീം, പുരുഷ ടീം ഇനങ്ങളിലാണ് ഇന്ത്യ സ്വർണം നേടിയത്. വനിതകളുടെ കോംപൗണ്ട് ടീം ഫൈനലിൽ ചൈനയെ 238-234 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം സ്വർണം സ്വന്തമാക്കിയത്. പിന്നാലെ കോംപൗണ്ട് മിക്സഡ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടി. ഈ നേട്ടത്തോടെ 2028ലെ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള […]
Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്, സെമിയും മഴ മുടക്കിയാൽ ഫൈനലില്‍ ആരെത്തും

നാഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റിൽ മഴ വില്ലനായതോടെ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവർ സെമിഫൈനലിൽ. നിഷിനിലെ കോറോഗി സ്പോർട്സ് പാർക്കിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ശ്രീലങ്ക-നേപ്പാൾ, ബംഗ്ലാദേശ്-മലേഷ്യ മത്സരങ്ങളിലും ടോസ് പോലും നടത്താനായില്ല. ഐസിസി ടി20 റാങ്കിങ്ങിലെ ഉയർന്ന സീഡിംഗിന്റെ ആനുകൂല്യത്തിലാണ് ശ്രീലങ്കയും ബംഗ്ലാദേശും സെമിയിലെത്തിയത്. നേരത്തെ ഇന്ത്യ-വുമായി ബന്ധപ്പെട്ട നിയമങ്ങൾ വ്യത്യസ്തമായിരിക്കുമെന്നതും ശ്രദ്ധേയമാണ്. ഏഷ്യൻ ഗെയിംസിലെ പുരഅഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ-ഹോങ്കോങ് ക്വാർട്ടർ ഫൈനലുകളും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഉയർന്ന റാങ്കുള്ള ടീമുകളെന്ന […]
Read more

ഏഷ്യൻ ഗെയിംസ്; തോൽവിക്ക് പിന്നാലെ സംഘാടകർക്കെതിരെ പി വി സിന്ധു

ടോക്കിയോ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് പിന്നാലെ സംഘാടകർക്കെതിരെ വിമർശനവുമായി ഇന്ത്യൻ താരം പി വി സിന്ധു. കടുത്ത യാത്രയും മത്സരക്രമവും മത്സരത്തിനിടെ വീഡിയോ റിവ്യൂ സംവിധാനം ലഭ്യമല്ലാതിരുന്നതുമാണ് തിരിച്ചടിയായതെന്ന് സിന്ധു പറഞ്ഞു. ചൈനയുടെ ലോക നാലാം നമ്പർ താരം ചെൻ യുഫെയോടാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോർ 21-11, 18-21, 10-21. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമിൽ 18-18 എന്ന നിലയിൽ നിർണായക പോയിന്റുകൾ നഷ്ടമായി. ഈ […]
Read more

ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ മലയാളിത്തിളക്കം; ആൻസി സോജന് വെള്ളി

ടോക്യോ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി മെഡൽ സ്വന്തമാക്കിയത്. രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് താരത്തിന് സ്വർണം നഷ്ടമായത്. അവസാന ശ്രമത്തിൽ 6.55 മീറ്റർ ചാടിയ ചൈനീസ് താരമാണ് ഒന്നാം സ്ഥാനം നേടിയത്. മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്നും 6.60 മീറ്റർ ചാടാനായിരുന്നു പ്രതീക്ഷയെന്നും ആൻസി പ്രതികരിച്ചു. സ്വർണം നഷ്ടമായതിൽ ചെറിയ നിരാശയുണ്ടെന്നും താരം പറഞ്ഞു. തൃശൂർ നാട്ടികയിലെ ആൻസിയുടെ വീട്ടിലേക്ക് നേട്ടം […]
Read more

ഏഷ്യൻ ഗെയിംസ്; കബഡിയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയുടെ സ്വർണനേട്ടം തുടരുന്നു. ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടി. രണ്ട് ഫൈനലുകളിലും ഇറാനെയാണ് ഇന്ത്യ തോൽപ്പിച്ചത്. പുരുഷന്മാരുടെ ഫൈനലിൽ 40-34നാണ് ഇന്ത്യ ഇറാനെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ 18-17ന് പിന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയിൽ മികച്ച തിരിച്ചുവരവ് നടത്തി സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ വിഭാഗത്തിൽ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഒമ്പതാമത്തെ സ്വർണമാണിത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മാത്രമാണ് ഇന്ത്യയ്ക്ക് സ്വർണം […]
Read more

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കം; ചരിത്രനേട്ടവുമായി മീരാബായ് ചാനു

നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിൽ ചരിത്ര മെഡൽ സ്വന്തമാക്കി ഇന്ത്യൻ ഭാരദ്വഹന താരം സാഖോം മീരാബായ് ചാനു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ചാനു ആകെ 198 കിലോഗ്രാം ഉയർത്തിയാണ് നേട്ടം സ്വന്തമാക്കിയത്. 28 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് ഭാരദ്വഹനത്തിൽ മെഡൽ ലഭിക്കുന്നത്. 1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ കർണം മല്ലേശ്വരി വെള്ളി നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ ഭാരദ്വഹന താരം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നത്. സ്നാച്ചിൽ […]
Read more

ഏഷ്യൻ ഗെയിംസ്; വനിതാ ബാഡ്മിന്റൺ ടീം ക്വാർട്ടറിൽ പുറത്ത്

ടോക്കിയോ: ഏഷ്യൻ ഗെയിംസിലെ വനിതാ ബാഡ്മിന്റൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. കരുത്തരായ ജപ്പാനോട് 1-3 എന്ന സ്കോറിനാണ് ഇന്ത്യൻ സംഘം പരാജയപ്പെട്ടത്. ആദ്യ സിംഗിൾസിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധു ജപ്പാന്റെ അക്കാനെ യമാഗുച്ചിക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ചു. ആദ്യ ഗെയിം 23-21ന് സ്വന്തമാക്കി സിന്ധു മുന്നിലെത്തിയെങ്കിലും അടുത്ത രണ്ട് ഗെയിമുകൾ 18-21, 11-21 എന്ന സ്കോറിന് യമാഗുച്ചി നേടി. ഇതോടെ ജപ്പാൻ 1-0ന് മുന്നിലെത്തി. രണ്ടാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix