Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അരിവില നിയന്ത്രിക്കാൻ സ്ഥിരം വിലസ്ഥിരതാ പദ്ധതി; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പൊതുവിപണിയിലെ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ സംവിധാനം വഴി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് സർക്കാർ രൂപം നൽകി. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമാണ് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി ലേലം നടത്താതെയും ആവശ്യമെങ്കിൽ നേരിട്ടും സർക്കാരിന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാം. പദ്ധതിയിലൂടെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമാവധി 15 കിലോ വരെ ധാന്യങ്ങൾ വിതരണം ചെയ്യാൻ കഴിയും. ധാന്യങ്ങളുടെ സംഭരണവിലയും കൈകാര്യച്ചെലവും മാത്രം ഉൾപ്പെടുത്തിയാണ് വിൽപ്പനവില നിശ്ചയിക്കുക. ഇതിലൂടെ ലാഭമെടുക്കാതെയായിരിക്കും ധാന്യങ്ങൾ വിതരണം ചെയ്യുന്നത്.

വിപണിയിൽ വില നിയന്ത്രിക്കാൻ ഓരോ തവണയും സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ആവശ്യമായ ഫണ്ട് അനുവദിക്കും. പദ്ധതി നടപ്പാക്കാനുള്ള ചുമതല സിവിൽ സപ്ലൈസ് കമ്മിഷണർക്കാണ്. കേരളം 25,000 ടൺ അരി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രത്യേക പദ്ധതി തയ്യാറാക്കി വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭാവിയിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix