Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തർക്കത്തിന് ഒടുവിൽ സമവായം; പിഎസ്‌സി, ദേവസ്വം നിയമന പട്ടികയിൽ മന്ത്രിമാർ ഒപ്പിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലുണ്ടായ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ പിഎസ്‌സി അംഗങ്ങളുടെയും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെയും നിയമനത്തിൽ സമവായം. തർക്കത്തിന് കാരണമായ ചില പേരുകൾ ഒഴിവാക്കി പുതുക്കിയ പട്ടിക തയ്യാറാക്കിയതോടെയാണ് മന്ത്രിമാർ നിയമന ഉത്തരവുകളിൽ ഒപ്പിട്ടത്. പിഎസ്‌സി പട്ടികയിൽ കോൺഗ്രസിന് നാല് അംഗങ്ങളും മുസ്‌ലിം ലീഗിന് ഒരു അംഗവുമാണ് ലഭിക്കുക.

ജി. ഗോപകുമാർ, രമേശ് എം. തമ്പി, പ്രൊഫ. റോസമ്മ ഫിലിപ്പ്, ആർ. സനൽകുമാർ എന്നിവരാണ് പട്ടികയിലെ കോൺഗ്രസ് പ്രതിനിധികൾ. ഷാഫി ചാലിയമാണ് മുസ്‌ലിം ലീഗ് പ്രതിനിധി.

കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ പ്രതിനിധിയായാണ് അവസാന നിമിഷം ആർ. സനൽകുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്. സുധ മേനോന്റെ പേരും ഈ വിഭാഗം മുന്നോട്ടുവെച്ചിരുന്നെങ്കിലും അവർക്ക് മറ്റൊരു പദവി നൽകാനാണ് ധാരണയായതെന്നാണ് വിവരം.

പിഎസ്‌സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മന്ത്രിസഭയിൽ അവതരിപ്പിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ചർച്ച ചെയ്യാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് എ.പി. അനിൽകുമാർ വിമർശിച്ചു. അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

പിഎസ്‌സി നിയമനത്തിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിലും കൂടിയാലോചന ഉണ്ടായില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി. ഇതോടെ മറ്റ് മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ വിമർശനമുയർത്തി.

മുഖ്യമന്ത്രി മുന്നോട്ടുവെച്ച പട്ടിക അതേപടി അംഗീകരിക്കാനാകില്ലെന്നും വിശദമായ ചർച്ച വേണമെന്നും മന്ത്രിമാർ നിലപാടെടുത്തു. തുടർന്ന് വിവിധ ഗ്രൂപ്പുകളുടെ താൽപര്യങ്ങളും ഘടകകക്ഷികളുടെ ആവശ്യങ്ങളും പരിഗണിച്ച് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമവായത്തിലെത്തിയത്.

മന്ത്രിസഭയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിയമന പട്ടികയിൽ മാറ്റം വരുത്തിയതോടെ തൽക്കാലം തർക്കങ്ങൾക്ക് പരിഹാരമായെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix