Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മെസിയില്ലാതെയും മിന്നിച്ച് അർജന്റീന; കോസ്റ്റാറിക്കയെ തകർത്തത് 7-0ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇതിഹാസ താരം ലയണൽ മെസിയില്ലാതെ കളത്തിലിറങ്ങിയ അർജന്റീനയ്ക്ക് തകർപ്പൻ ജയം. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് നിലവിലെ ലോകചാമ്പ്യന്മാർ തകർത്തത്. മെസിയുടെ വിടവാങ്ങലിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഉറുഗ്വേയോട് 1-2ന് പരാജയപ്പെട്ട അർജന്റീന ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്താന്റുവാനോ എന്നിവർ ഇരട്ട ഗോളുകൾ നേടി. അലക്സിസ് മാക് അലിസ്റ്ററാണ് ശേഷിച്ച ഗോൾ സ്വന്തമാക്കിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത അർജന്റീനയ്ക്കായി എട്ടാം മിനിറ്റിൽ നിക്കോ പാസ് ആദ്യ ഗോൾ നേടി. 35-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ലീഡുയർത്തി. മൂന്ന് മിനിറ്റിനകം നിക്കോ പാസ് വീണ്ടും വലകുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് അൽവാരസും രണ്ടാം ഗോൾ നേടിയതോടെ അർജന്റീന 4-0ന്റെ ലീഡുമായി ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാം പകുതിയിലും അർജന്റീനയുടെ ആക്രമണത്തിന് കുറവുണ്ടായില്ല. പകരക്കാരനായി ഇറങ്ങിയ ഫ്രാങ്കോ മസ്താന്റുവാനോ 48-ാം മിനിറ്റിൽ അഞ്ചാം ഗോൾ നേടി. 78-ാം മിനിറ്റിൽ മാക് അലിസ്റ്റർ സ്കോർ 6-0 ആക്കി. 88-ാം മിനിറ്റിൽ മസ്താന്റുവാനോ തന്റെ രണ്ടാം ഗോളും നേടിയതോടെ അർജന്റീനയുടെ വിജയം ഏഴ് ഗോളായി.

കോസ്റ്റാറിക്കയ്ക്ക് മത്സരത്തിലുടനീളം അർജന്റീനയുടെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയ അർജന്റീന മെസിയുടെ അഭാവത്തിലും ടീമിന്റെ ആക്രമണശേഷി തെളിയിച്ചു.

അടുത്ത തലമുറയിലെ താരങ്ങളായ നിക്കോ പാസിന്റെയും മസ്താന്റുവാനോയുടെയും പ്രകടനവും മത്സരത്തിൽ ശ്രദ്ധേയമായി. 2026ലെ അവസാന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയാണ് അർജന്റീന വർഷം അവസാനിപ്പിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix