മെസിക്ക് പിന്നാലെ പരെഡെസും; രാജ്യാന്തര ഫുട്ബോൾ വിടാൻ ആലോചന
ബ്യൂണസ് അയേഴ്സ്: ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ അർജന്റീനയുടെ മധ്യനിരതാരം ലിയാൻഡ്രോ പരെഡെസും ദേശീയ ടീമിനോട് വിടപറയാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. 32കാരനായ പരെഡെസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. പരിശീലകൻ ലയണൽ സ്കലോണിയുമായി ഇക്കാര്യത്തിൽ ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് പരെഡെസ് പറഞ്ഞു. എന്നാൽ മെസിയില്ലാതെ കാര്യങ്ങൾ പഴയതുപോലെ ആയിരിക്കില്ലെന്നും ദേശീയ ടീമിൽ തുടരുന്നത് ഇനി ബുദ്ധിമുട്ടാകുമെന്നും താരം വ്യക്തമാക്കി. സ്കലോണിയുമായി സംസാരിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും […]
Read more







