Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AsianGames

ഏഷ്യൻ ഗെയിംസ്; ടീമിന്റെ പരിശീലകനായി വിവിഎസ് ലക്ഷ്മൺ

മുംബൈ: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിനെ നിയമിച്ചു. വ്യാഴാഴ്ച കായിക മന്ത്രാലയം അംഗീകരിച്ച പരിശീലകരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും പട്ടികയിലാണ് ലക്ഷ്മണിന്റെ നിയമനം വ്യക്തമാക്കിയത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയാണ് നടക്കുക. ആകെ 10 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സ്ഥിരം പരിശീലകൻ ഗൗതം ഗംഭീറിന്റെ അഭാവത്തിലാണ് […]
Read more

ഏഷ്യൻ ഗെയിംസിന് ബി ടീം; സഞ്ജുവിന്‍റെ തിരിച്ചുവരവ് വൈകും

മുംബൈ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും. താരങ്ങൾക്ക് ആവശ്യമായ നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനായില്ലെങ്കിൽ പ്രധാന താരങ്ങൾക്ക് പകരം രണ്ടാംനിര ടീമിനെ മത്സരത്തിന് അയക്കുന്ന കാര്യം പരിഗണിക്കുന്നതായാണ് ബിസിസിഐ വൃത്തങ്ങളിൽ നിന്നുള്ള സൂചന. സെപ്റ്റംബർ 19നാണ് ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന് തുടക്കമാകുന്നത്. സെപ്റ്റംബർ 17 മുതൽ 22 വരെയാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങൾ. പുരുഷ വിഭാഗം മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ […]
Read more

ഏഷ്യൻ ഗെയിംസ്; അഫ്ഗാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു, റാഷിദ് ഖാനില്ല

കാബൂൾ: ഏഷ്യൻ ഗെയിംസിനുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് അഫ്ഗാനിസ്ഥാൻ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നത്. ദർവീഷ് റസൂലിയാണ് 15 അംഗ ടീമിനെ നയിക്കുന്നത്. റാഷിദ് ഖാൻ, ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ്, അസ്മത്തുള്ള ഒമർസായി, അല്ലാഹ് ഗസൻഫർ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലില്ല. കരീം ജനത്, നജീബുള്ള സദ്രാൻ തുടങ്ങിയ പരിചയസമ്പന്നർ ടീമിൽ ഇടം നേടിയിട്ടുണ്ട്. മുൻ അഫ്ഗാൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ മുഹമ്മദ് നബിയുടെ മകൻ ഹസൻ ഈസാഖിലും ടീമിൽ […]
Read more

ഏഷ്യൻ ഗെയിംസ് മത്സരം; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം സെമിയിലോ ഫൈനലിലോ മാത്രം

ഐച്ചി-നാഗോയ (ജപ്പാൻ): ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ പൂർണ അന്താരാഷ്ട്ര പദവിയോടെ നടക്കുന്ന ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ എത്തുക സെമിഫൈനലിലോ ഫൈനലിലോ മാത്രമായിരിക്കും. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 1 വരെ ഐച്ചി പ്രവിശ്യയിലെ കോറോഗി അത്‌ലറ്റിക് പാർക്കിലാണ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. വനിതാ വിഭാഗം മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ 22 വരെയും പുരുഷ വിഭാഗം മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix