Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AsianGames

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ തകർത്ത് വനിതാ ക്രിക്കറ്റ് ടീം

കൊറോഗി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച് വനിതാ ക്രിക്കറ്റ് ടീം. ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ വനിതകൾ സ്വർണം സ്വന്തമാക്കിയത്. സ്മൃതി മന്ദാന, ഷഫാലി വർമ്മ, റിച്ചാ ഘോഷ് എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിനൊപ്പം ഇന്ത്യൻ സ്പിന്നർമാരുടെ മികച്ച ബൗളിങ്ങുമാണ് വിജയത്തിന് വഴിയൊരുക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.4 ഓവറിൽ 69 […]
Read more

ഏഷ്യൻ ഗെയിംസ് വനിതാ ടി20 ഫൈനൽ; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ടോക്കിയോ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റിലെ സ്വർണ മെഡൽ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹാങ്‌ഷോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യ, ഇത്തവണയും കിരീടം നിലനിർത്താനുള്ള ലക്ഷ്യത്തോടെയാണ് ഫൈനലിനിറങ്ങുന്നത്. സെമിഫൈനലിൽ ബംഗ്ലാദേശിനെ 114 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. മറുവശത്ത് പാകിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക കലാശപ്പോരിന് യോഗ്യത നേടിയത്. കഴിഞ്ഞയാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലിലും ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയിരുന്നു. മികച്ച ഫോമിലുള്ള ഇന്ത്യൻ […]
Read more

മുപ്പത്താറാം വയസില്‍ ഏഷ്യാഡ്‌ മെഡല്‍; പെണ്‍കരുത്തിന്റെ പര്യായമായി സുചിക

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് സുചിക തരിയാൽ. വനിതകളുടെ ട്രഡീഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് 60 കിലോഗ്രാം വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചതോടെയാണ് സുചിക മെഡൽ ഉറപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചിമേഗ് ബൈഗൽമയെ 2-0ന് പരാജയപ്പെടുത്തിയാണ് ഹരിയാന സ്വദേശിയായ സുചിക സെമിയിലെത്തിയത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് മിക്സഡ് മാർഷ്യൽ ആർട്സ് മത്സര ഇനമായി ഉൾപ്പെടുത്തുന്നത്. ഇതോടെ ഈ ഇനത്തിൽ ഇന്ത്യയ്ക്കായി ഏഷ്യൻ ഗെയിംസ് മെഡൽ ഉറപ്പിക്കുന്ന ആദ്യ താരമെന്ന നേട്ടവും 36കാരിയായ […]
Read more

ഏഷ്യന്‍ ഗെയിംസ്‌; വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് ഗോൾമഴ

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത 19 ഗോളിനാണ് ഇന്ത്യ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. തുടക്കം മുതൽ ആക്രമണാത്മകമായി കളിച്ച ഇന്ത്യക്കായി ദീപിക എട്ട് ഗോളുകൾ നേടി. 8, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിലായിരുന്നു ദീപികയുടെ ഗോളുകൾ. ലാൽറെസിയാമിയാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. ബൽജീത്, നേഹ, നവനീത് കൗർ, ലാൽതല്യുയാംഗി, സാക്ഷി റാണ എന്നിവരും ഗോൾ പട്ടികയിൽ ഇടം […]
Read more

സ്‌മൃതി മന്ദാനക്ക്‌ ലോകറെക്കോര്‍ഡ്‌; 100 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ദാന. മത്സരത്തിൽ 19 പന്തിൽ 37 റൺസ് നേടിയ മന്ദാന രണ്ട് റെക്കോർഡുകളാണ് സ്വന്തമാക്കിയത്. 37 റൺസെടുത്തതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മന്ദാന മാറി. ഇതോടെ ന്യൂസിലാൻഡ് താരം സുസീ ബാറ്റ്സിന്റെ 4,758 റൺസിന്റെ റെക്കോർഡ് മറികടന്നു. മന്ദാനയുടെ ടി20 അന്താരാഷ്ട്ര റൺസിന്റെ എണ്ണം 4,788 ആയി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ […]
Read more

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ; വിദർശ കെ. വിനോദിന് വെള്ളി

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം. ഷൂട്ടിങ്ങിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ് വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ വെള്ളി മെഡൽ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും വിദർശ സ്വന്തമാക്കി. വിദർശയുടെ നേട്ടം കേരളത്തിന് അഭിമാനമായി.
Read more

ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും; 20-ാമത് ഏഷ്യൻ ഗെയിംസിന് കൊടിയേറി

നഗോയ: ഏഷ്യയുടെ കായികസ്വപ്നങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ അയ്ചി-നഗോയയിൽ തുടക്കമായി. നഗോയയിലെ പലോം മിസൂബോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിനി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജൊവാൻ ബിൻ ഹമദ് അൽ ഥാനിയും ചടങ്ങിന് സാക്ഷിയായി. മാർച്ച് പാസ്റ്റിൽ 158 അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തെ പാരീസ് ഒളിംപിക്സിൽ ഇരട്ട […]
Read more

ഏഷ്യൻ ഗെയിംസിന് ഭീഷണിയായി ചുഴലിക്കാറ്റ്

ടോക്കിയോ: താമസസൗകര്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് പുതിയ വെല്ലുവിളിയായി ചുഴലിക്കാറ്റ് ഭീഷണി. ഐച്ചി-നഗോയ തീരത്ത് വരും ദിവസങ്ങളിൽ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മത്സരങ്ങൾ തടസ്സപ്പെടാനും കായികതാരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുന്ന സാഹചര്യമുണ്ടായാൽ തീരദേശ മേഖലയിൽ കഴിയുന്ന താരങ്ങളെ താൽക്കാലികമായി ഒഴിപ്പിക്കേണ്ടിവരും. സെപ്റ്റംബർ 21ഓടെ ‘ദുജുവാൻ’ എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് നഗോയ മേഖലയിലെത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണ […]
Read more

ഏഷ്യൻ ഗെയിംസ്; സ്വർണപ്രതീക്ഷയുമായി ഇന്ത്യ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് കരുത്തേകി ഗുസ്തി സംഘം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ അനുഭവപരിചയവും ജാപ്പനീസ് പരിശീലകന്റെ നേതൃത്വത്തിലുള്ള പരിശീലനവും ഇത്തവണ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ. 53 കിലോ വിഭാഗത്തിലെ ലോക ഒന്നാം നമ്പർ താരം അന്തിം പാംഗൽ ഇത്തവണ സ്വർണം ലക്ഷ്യമിട്ടാണ് മത്സരത്തിനിറങ്ങുന്നത്. ആറ് വനിതാ താരങ്ങൾ ഉൾപ്പെടെ 16 അംഗ സംഘമാണ് ഇന്ത്യയ്ക്കായി ഗോദയിലിറങ്ങുന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ അന്തിം ഇത്തവണ മെഡലിന്റെ നിറം മാറ്റാനുള്ള ഉറച്ച […]
Read more

ഏഷ്യൻ ഗെയിംസ്; ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ ഗുസ്തി താരം ദീപക്കിന് വിലക്ക്

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ഗ്രീക്കോ റോമൻ 67 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന ഗുസ്തി താരം ദീപക്കിന് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിലക്ക്. മേയ് 31ന് നടന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിനിടെ ശേഖരിച്ച ദീപക്കിന്റെ സാംപിൾ പരിശോധിച്ചപ്പോഴാണ് നിരോധിത ഉത്തേജക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെയാണ് താരത്തെ മത്സരത്തിൽ നിന്ന് പുറത്താക്കിയത്. ദീപക്കിന് പുറമെ രണ്ട് ഇന്ത്യൻ ഗുസ്തി താരങ്ങളും അടുത്തിടെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ഫ്രീസ്റ്റൈൽ 86 കിലോ വിഭാഗത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix