Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുപ്പത്താറാം വയസില്‍ ഏഷ്യാഡ്‌ മെഡല്‍; പെണ്‍കരുത്തിന്റെ പര്യായമായി സുചിക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് സുചിക തരിയാൽ. വനിതകളുടെ ട്രഡീഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് 60 കിലോഗ്രാം വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചതോടെയാണ് സുചിക മെഡൽ ഉറപ്പിച്ചത്.

ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചിമേഗ് ബൈഗൽമയെ 2-0ന് പരാജയപ്പെടുത്തിയാണ് ഹരിയാന സ്വദേശിയായ സുചിക സെമിയിലെത്തിയത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് മിക്സഡ് മാർഷ്യൽ ആർട്സ് മത്സര ഇനമായി ഉൾപ്പെടുത്തുന്നത്. ഇതോടെ ഈ ഇനത്തിൽ ഇന്ത്യയ്ക്കായി ഏഷ്യൻ ഗെയിംസ് മെഡൽ ഉറപ്പിക്കുന്ന ആദ്യ താരമെന്ന നേട്ടവും 36കാരിയായ സുചിക സ്വന്തമാക്കി.

ജുഡോയിലൂടെയാണ് സുചികയുടെ കായികജീവിതത്തിന് തുടക്കം. പിന്നീട് ജു-ജിത്സുവിലും കുറാഷിലും പരിശീലനം നേടിയ താരം 2017 മുതൽ മിക്സഡ് മാർഷ്യൽ ആർട്സിലും സജീവമായി.

പന്ത്രണ്ടാം വയസിൽ നേരിടേണ്ടിവന്ന ഒരു ദുരനുഭവമാണ് സ്വയംരക്ഷയ്ക്കായി മാർഷ്യൽ ആർട്സ് പഠിക്കാൻ സുചികയെ പ്രേരിപ്പിച്ചത്. തുടർന്ന് ജുഡോ പരിശീലനം ആരംഭിച്ച അവർ പിന്നീട് കായികരംഗം തന്നെ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. മത്സരങ്ങൾക്കായി നിരന്തരം യാത്ര ചെയ്യേണ്ടിവന്നത് കുടുംബത്തിന്റെ ആശങ്കകൾക്കും എതിർപ്പുകൾക്കും കാരണമായെങ്കിലും സുചിക പിന്മാറിയില്ല.

ജുഡോയിൽ ദേശീയതലത്തിൽ എട്ട് തവണ ചാമ്പ്യനായ സുചിക 20ലേറെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2019ലെ കോമൺവെൽത്ത് ജുഡോ ചാമ്പ്യൻഷിപ്പിലും അതേ വർഷത്തെ സൗത്ത് ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയതാണ് പ്രധാന നേട്ടങ്ങൾ. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും നേടിയിരുന്നു. 2024ൽ ജു-ജിത്സുവിലെ 63 കിലോഗ്രാം വിഭാഗത്തിൽ ലോകചാമ്പ്യനായതും കരിയറിലെ ശ്രദ്ധേയ നേട്ടമാണ്.

ജുഡോയിലും ജു-ജിത്സുവിലും നേടിയ അനുഭവസമ്പത്ത് മിക്സഡ് മാർഷ്യൽ ആർട്സിലും സുചികയ്ക്ക് കരുത്തായി. 2017ൽ എംഎംഎയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് ജുഡോയും ജു-ജിത്സുവും തന്നെയായിരുന്നു പ്രധാന ശ്രദ്ധ. പിന്നീട് എംഎംഎയിലേക്ക് തിരിച്ചെത്തിയ സുചിക ബ്രേവ് കോംബാറ്റ് ഫെഡറേഷനുമായി കരാറിലേർപ്പെടുകയും ബഹ്റൈനിൽ മത്സരിക്കുകയും ചെയ്തു. വിജയത്തോടെയായിരുന്നു എംഎംഎയിലേക്കുള്ള തിരിച്ചുവരവ്.

എംഎംഎയിലെ മത്സരപരിചയം ഏഷ്യൻ ഗെയിംസിലും ഗുണം ചെയ്തുവെന്ന് സുചികയുടെ പ്രകടനം വ്യക്തമാക്കുന്നു. മുൻ സിഐഎസ്എഫ് ഹെഡ് കോൺസ്റ്റബിളായ സുചിക നിലവിൽ ഹരിയാന കായികവകുപ്പിൽ ജൂനിയർ കോച്ചായി പ്രവർത്തിക്കുകയാണ്.

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച പ്രകടനത്തിലൂടെ ഇന്ത്യയുടെ മെഡൽപ്പട്ടികയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് സുചിക തരിയാൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix