Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഏഷ്യന്‍ ഗെയിംസ്‌; വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് ഗോൾമഴ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത 19 ഗോളിനാണ് ഇന്ത്യ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.

തുടക്കം മുതൽ ആക്രമണാത്മകമായി കളിച്ച ഇന്ത്യക്കായി ദീപിക എട്ട് ഗോളുകൾ നേടി. 8, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിലായിരുന്നു ദീപികയുടെ ഗോളുകൾ. ലാൽറെസിയാമിയാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. ബൽജീത്, നേഹ, നവനീത് കൗർ, ലാൽതല്യുയാംഗി, സാക്ഷി റാണ എന്നിവരും ഗോൾ പട്ടികയിൽ ഇടം നേടി.

വെറ്ററൻ ഗോൾകീപ്പർ സവിത പൂനിയയുടെ 320-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഉസ്ബെക്കിസ്ഥാൻ ആക്രമണം കാര്യമായ വെല്ലുവിളി ഉയർത്താതിരുന്നതിനാൽ സവിതയ്ക്ക് മത്സരത്തിൽ കാര്യമായ ഇടപെടൽ വേണ്ടിവന്നില്ല. തിങ്കളാഴ്ച ഇന്തോനേഷ്യക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഏഷ്യൻ ഗെയിംസിൽ മെഡൽ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

അതേസമയം, വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴ് ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 74 റൺസാണ് ഇന്ത്യയുടെ സമ്പാദ്യം.

19 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 37 റൺസെടുത്ത സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഷഫാലി വർമ്മ 19 പന്തിൽ 36 റൺസുമായി ക്രീസിലുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix