Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കം; ചരിത്രനേട്ടവുമായി മീരാബായ് ചാനു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിൽ ചരിത്ര മെഡൽ സ്വന്തമാക്കി ഇന്ത്യൻ ഭാരദ്വഹന താരം സാഖോം മീരാബായ് ചാനു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ചാനു ആകെ 198 കിലോഗ്രാം ഉയർത്തിയാണ് നേട്ടം സ്വന്തമാക്കിയത്.

28 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് ഭാരദ്വഹനത്തിൽ മെഡൽ ലഭിക്കുന്നത്. 1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ കർണം മല്ലേശ്വരി വെള്ളി നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ ഭാരദ്വഹന താരം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നത്.

സ്നാച്ചിൽ 87 കിലോഗ്രാം ഉയർത്തിയ ചാനു ക്ലീൻ ആൻഡ് ജെർക്കിൽ രണ്ടാം ശ്രമത്തിൽ 111 കിലോഗ്രാം ഉയർത്തി. ഇതോടെ 198 കിലോഗ്രാം എന്ന മൊത്തം നേട്ടത്തോടെ വെള്ളി ഉറപ്പിക്കുകയായിരുന്നു.

215 കിലോഗ്രാം ഉയർത്തിയ വടക്കൻ കൊറിയയുടെ റീ സോങ് ഗം സ്വർണം നേടി. 191 കിലോഗ്രാം ഉയർത്തിയ ഇന്തോനേഷ്യയുടെ ലുലുക് ഡയാന തൃ വിജയാന വെങ്കലം സ്വന്തമാക്കി.

ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മെഡൽ നേടിയിട്ടുള്ള മീരാബായ് ചാനുവിന് ഏഷ്യൻ ഗെയിംസ് മെഡൽ മാത്രമായിരുന്നു കരിയറിൽ ബാക്കിയായിരുന്നത്. 2014ൽ ഒമ്പതാം സ്ഥാനത്തെത്തിയ ചാനു 2018ൽ പരിക്കിനെ തുടർന്ന് പിന്മാറുകയും 2023ൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു. നഗോയയിലെ വെള്ളി മെഡലോടെ ആ കാത്തിരിപ്പിനാണ് വിരാമമായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix