Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

DRDOയിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ; പ്രതിമാസം 37,000 രൂപ ലഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന് (ഡിആർഡിഒ) കീഴിലുള്ള ബെംഗളൂരുവിലെ മൈക്രോവേവ് ട്യൂബ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 37,000 രൂപ സ്‌റ്റൈപ്പൻഡും എച്ച്ആർഎയും ലഭിക്കും. ഒക്ടോബർ 15-നാണ് അഭിമുഖം നടക്കുക. രണ്ട് വർഷത്തേക്കാണ് പ്രാഥമിക നിയമനമെങ്കിലും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി പരമാവധി നാല് വർഷം വരെ ദീർഘിപ്പിക്കാൻ വ്യവസ്ഥയുണ്ട്.

ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് എന്നിവയിൽ ഒന്നാം ക്ലാസോടെയുള്ള ബിഇ / ബി ടെക് ബിരുദവും സാധുവായ നെറ്റ് അല്ലെങ്കിൽ ഗേറ്റ് സ്‌കോറും.

അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 28 വയസാണ്. പട്ടികജാതി/പട്ടികവർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും.

താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ രേഖകൾ, ഇവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 15-ന് ബെംഗളൂരുവിലെ ജാലഹള്ളി പോസ്റ്റിലുള്ള എംടിആർഡിസി റിസപ്ഷനിൽ (ഭാരത് ഇലക്ട്രോണിക്‌സ് നോർത്ത് ഗേറ്റിന് സമീപം) നേരിട്ട് ഹാജരാകണം. നിലവിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എൻഒസി ഹാജരാക്കേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: drdo.gov.in

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix