സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പ്; 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെ നടപടി. എല്ലുപരിശോധനയിൽ പ്രായപരിധി ലംഘിച്ചതായി കണ്ടെത്തിയതോടെ സബ് ജൂനിയർ വിഭാഗം 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു. കോരുത്തോട് സ്കൂളിലെ താരമാണ് മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ പരാജയപ്പെട്ടത്. താരത്തെ തുടർന്നുള്ള മത്സരങ്ങളിൽനിന്ന് അയോഗ്യനാക്കും. പരിശോധനയിലാണ് ക്രമക്കേട് സ്ഥിരീകരിച്ചത്. 14 വയസ്സിന് താഴെയുള്ളവർ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് താരം പങ്കെടുത്തത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് പ്രകാരം താരത്തിന് 15നും 18നും ഇടയിൽ പ്രായമുണ്ടെന്നാണ് കണ്ടെത്തൽ. ഈ […]
Read more