Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജയയ്ക്കും ഓട്ടിസം ബാധിച്ച മകൾക്കും വീട് ഉറപ്പാക്കുമെന്ന് മന്ത്രി കെ.എ. തുളസി; പ്രശ്നം അടിയന്തരമായി പരിഹരിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബാർട്ടൺ ഹില്ലിൽ ഒറ്റമുറി വീട്ടിൽ ദുരിതജീവിതം നയിക്കുന്ന ജയയ്ക്കും ഓട്ടിസം ബാധിച്ച മകൾക്കും വീട് ഉറപ്പാക്കുമെന്ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. ജയയുടെ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും വീട് വാങ്ങുന്നതിനായി പരമാവധി തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് തന്നെ വിഷയത്തിൽ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും. ജയയ്ക്കും മകൾക്കും സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിന് വകുപ്പ് എല്ലാ സഹായവും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലാണ് ജയ ഓട്ടിസം ബാധിച്ച മകളോടൊപ്പം ഒറ്റമുറി വീട്ടിൽ കഴിയുന്നത്. ഉപജീവനത്തിനായി മ്യൂസിയത്തിന് മുന്നിൽ പൊരി വിൽപന നടത്തുന്ന ജയയ്ക്ക് മകളുടെ സംരക്ഷണവും ജീവിതച്ചെലവുകളും ഒരുപോലെ വലിയ വെല്ലുവിളിയാണ്.

ജോലിക്കായി പുറത്തുപോകുമ്പോൾ മകളുടെ സുരക്ഷ കണക്കിലെടുത്ത് വീട്ടിൽ പൂട്ടിയിട്ട് പോകേണ്ടിവരുന്ന ദയനീയ സാഹചര്യമാണ് ഇവർക്കുള്ളത്. മെച്ചപ്പെട്ട താമസസൗകര്യമില്ലാത്തതും കുടുംബത്തിന്റെ ദുരിതം വർധിപ്പിക്കുന്നു.

ജയയുടെയും മകളുടെയും ജീവിതസാഹചര്യത്തിൽ ഹൈക്കോടതിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഒറ്റമുറി വീട്ടിൽ കഴിയുന്ന അമ്മയുടെയും മകളുടെയും അവസ്ഥ പരിഗണിച്ച് ഇവർക്ക് വീട് ഒരുക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള നടപടികളിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വിഷയത്തിൽ ഇടപെട്ട് ജയയ്ക്കും മകൾക്കും വീട് ഉറപ്പാക്കുമെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചത്. സർക്കാർ സഹായത്തോടെ ഇവരുടെ ദുരിതജീവിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix