തിരുവനന്തപുരം: സഹകരണ മേഖലയിലെ അഴിമതിക്കെതിരെ സംസാരിച്ചതിനാണ് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ പ്രസംഗം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
സഹകരണ വാരാഘോഷ പരിപാടിക്കിടെയാണ് എംഎൽഎയുടെ പ്രസംഗം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ സഹകരണ മേഖലയിലെ അഴിമതി ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കേരള രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന്റെയും ജനങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെയും ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം വിമർശിച്ചു.
സഹകരണ സ്ഥാപനങ്ങൾ, പബ്ലിക് സർവീസ് കമ്മീഷൻ, ദേവസ്വം ബോർഡ് തുടങ്ങിയ പൊതുജനങ്ങളെ സേവിക്കേണ്ട സ്ഥാപനങ്ങളുടെ നിയന്ത്രണം സിപിഎം കൈക്കലാക്കിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.


