Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RajeevChandrasekhar

‘രാജീവ്‌ ചന്ദ്രശേഖറിന് കൂറ് കർണാടകയോട്’; വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എംപി

പാലക്കാട്: റെയിൽവേ ഡിവിഷൻ വിഭജിച്ചാൽ എന്താണ് പ്രശ്നമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യത്തിന് മറുപടിയുമായി പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് റെയിൽവേ ഡിവിഷൻ വിഭജനത്തിലൂടെ വ്യക്തമാകുന്നതെന്ന് ശ്രീകണ്ഠൻ ആരോപിച്ചു. രാജീവ് ചന്ദ്രശേഖർ ഒരു ജനപ്രതിനിധിയാണെന്ന കാര്യം മറന്നുപോകരുതെന്നും ശ്രീകണ്ഠൻ പറഞ്ഞു. കർണാടകയിൽ നിന്ന് പലതവണ രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോടാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ രാജീവ് ചന്ദ്രശേഖറിന് യോഗ്യതയില്ലെന്ന രൂക്ഷ […]
Read more

വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടും; കോൺഗ്രസുകാർ ഇറ്റാലിയൻ ദേശീയഗാനം പാടട്ടെ: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടുമെന്നും കോൺഗ്രസുകാർ ഇറ്റാലിയൻ ദേശീയഗാനം പാടട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ടി.ജി. മോഹൻദാസിന്റെ പ്രസ്താവനയോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻദാസിന്റെ അറസ്റ്റ് വിഷയത്തിൽ പ്രതികരിച്ച രാജീവ് ചന്ദ്രശേഖർ, അറസ്റ്റ് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണെന്ന് ആരോപിച്ചു. തീരപ്രദേശത്തെ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അറസ്റ്റ് നടത്തിയതെന്നും സർക്കാർ വിഷയത്തിൽ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
Read more

നേമത്തെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശബരീനാഥൻ ഹൈക്കോടതിയിൽ; രാജീവ് ചന്ദ്രശേഖരനെതിരെ ഹർജി

തിരുവനന്തപുരം: നേമത്തെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശബരീനാഥൻ ഹൈക്കോടതിയെ സമീപിച്ചു. സ്വത്തുവിവരങ്ങൾ മറച്ചുവെച്ച് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം നൽകിയെന്നാരോപിച്ചാണ് നേമം എംഎൽഎ രാജീവ് ചന്ദ്രശേഖരന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയെ സമീപിച്ചത്. ബംഗളൂരുവിലെ 200 കോടിയോളം രൂപയുടെ ആസ്തി ഉൾപ്പെടെ മൂന്ന് ഇടങ്ങളിലെ സ്വത്തുക്കളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ഹർജിയിലെ ആരോപണം. സ്വത്ത് വിവരങ്ങൾ മനഃപൂർവം മറച്ചുവെച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അതിനാൽ രാജീവ് ചന്ദ്രശേഖരനെ അയോഗ്യനാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പത്രിക സമർപ്പണ സമയത്ത് ഈ […]
Read more

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; വിശദപരിശോധനയ്ക്ക് BJP

തിരുവനന്തപുരം: പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെ സർക്കാർ എതിർക്കുന്നില്ലെന്നും, ആശുപത്രി സ്ഥലം കൈയേറി പ്രവർത്തനം നടത്തുന്നതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡിവൈഎഫ്‌ഐയും സേവാഭാരതിയും ആശുപത്രി സ്ഥലം കൈയേറിയെന്നാണ് പരാതി ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ആലപ്പുഴ ഒഴികെയുള്ള സർക്കാർ ആശുപത്രികളിൽ പൊതിച്ചോറ് വിതരണം ചെയ്യാൻ നിലവിൽ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix