ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
രാഹുൽ ഗാന്ധി ‘ഫ്രോഡ് രാഷ്ട്രീയം’ അവസാനിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. വോട്ടർപട്ടിക പരിഷ്കരണത്തിനായുള്ള എസ്ഐആർ ഭരണഘടനാപരമായ നടപടിക്രമമാണെന്നും ഇത് നടപ്പാക്കേണ്ടത് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഐആർ നടപ്പാക്കുമ്പോൾ കോൺഗ്രസ് വിജയിച്ചാൽ പ്രശ്നമില്ലെന്നും ബിജെപി വിജയിച്ചാൽ ക്രമക്കേട് ആരോപിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.


