Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sir

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഗൂഢാലോചനയിലേക്കും അന്വേഷണം

കൊച്ചി: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്കും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം വ്യാപിപ്പിച്ചു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകളിലെ സന്ദേശങ്ങളും കോളുകളും വിശദമായി പരിശോധിക്കും.ആക്രമണത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഫോൺ വിളികളോ സന്ദേശങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമാകും. അത്തരം സന്ദേശങ്ങൾക്കും നിർദേശങ്ങൾക്കും പിന്നിലുള്ളവരെ […]
Read more

എസ്ഐആർ ശരിവെച്ച് സുപ്രീംകോടതി; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയാൽ പൗരത്വം നഷ്ടമാകില്ല

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (SIR) നടപടിയെ ശരിവെച്ച് സുപ്രീംകോടതി. ഈ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്നതും കൃത്യമായ വോട്ടർ പട്ടിക ഒരുക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പുമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എസ്.ഐ.ആർ. നടപടി നിലവിലെ നിയമങ്ങളെയോ ഭരണഘടനാ വ്യവസ്ഥകളെയോ ലംഘിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഈ നടപടി ഭരണഘടനാപരമായ ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുന്നതാണെന്നും കോടതി നിരീക്ഷിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ […]
Read more

എസ്ഐആർ മൂന്നാംഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പദ്ധതി നടപ്പാക്കുമെന്ന് കമ്മിഷൻ അറിയിച്ചു. സെൻസസ് നടപടികളും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ച് ഹിമാചൽ പ്രദേശ്, ലഡാക്ക്, കാശ്മീർ എന്നിവിടങ്ങളിൽ പദ്ധതി പിന്നീട് ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തുടനീളം 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) എസ്ഐആർ നടപടികളിൽ പങ്കെടുക്കും. ഇവർ ഏകദേശം 36.73 കോടി വോട്ടർമാരെ നേരിട്ട് സന്ദർശിക്കും. കൂടാതെ രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന […]
Read more

എസ്‌ഐആര്‍ രണ്ടാം ഘട്ടം; പട്ടികയില്‍ നിന്നും പുറത്തായത് 5.18 കോടി പേര്‍

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നുമായി നീക്കം ചെയ്തത് ഏകദേശം 5.18 കോടി പേരെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ മരിച്ച അറുപത് ലക്ഷം പേരെയും എസ്ഐആറിലൂടെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 45.81 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പത്ത് ശതമാനത്തോളം പേരെയാണ് തീവ്ര പരിഷ്‌കരണത്തിലൂടെ നീക്കം ചെയ്തത്. മരണമടഞ്ഞ 66,88,636 വോട്ടര്‍മാരെ നീക്കി. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ […]
Read more

SIR നടപ്പിലാക്കിയ ആദ്യതിരഞ്ഞെടുപ്പ്; പ്രതീക്ഷക്കൊത്ത് ഉയരാതെ പോളിങ് ശതമാനം

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ.) നടത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനം 85 കടക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതീക്ഷ. എന്നാൽ അത് സാധ്യമായില്ല. 2021-നെ അപേക്ഷിച്ച് രണ്ടുശതമാനത്തിലധികം വർധന ഉണ്ടായെങ്കിലും അന്തിമ പോളിങ് 78.27 ശതമാനത്തിൽ ഒതുങ്ങി. വോട്ടിംഗ് വർധനയ്ക്ക് എസ്.ഐ.ആർ. ഒരു ഘടകമാത്രമാണെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്‌ധർ വിലയിരുത്തുന്നു. ചില മണ്ഡലങ്ങളിലെ കടുത്ത മത്സരം വോട്ടർമാരെ ബൂത്തിലേക്ക് ആകർഷിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു. 2021-നെ അപേക്ഷിച്ച് വർധനയുണ്ടായത് ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ പ്രവണതയുണ്ടെന്ന സൂചനയായും വിലയിരുത്തപ്പെടുന്നു. […]
Read more

SIR ബി.എൽ.ഒ.മാരുടെ പ്രതിദിന വേതനം 20 രൂപയിൽ താഴെ

മലപ്പുറം: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ പങ്കെടുത്ത ബി.എൽ.ഒമാരുടെ പ്രതിഫലം വെട്ടിക്കുറച്ചു. 6000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച പ്രവൃത്തി അവസാനിക്കുമ്പോൾ അത് 2000 രൂപയാക്കി കുറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബി.എൽ.ഒമാർ രംഗത്ത്. നാലുമാസത്തെ ജോലിക്കായി പ്രതിദിനം 20 രൂപക്കു താഴെയുള്ള പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്. കേരളത്തിൽ നവംബർ 4 മുതൽ ഫെബ്രുവരി 21 വരെ വോട്ടർ പട്ടിക പരിഷ്‌കരണം നടന്നിരുന്നു. രാവും പകലുമില്ലാതെ, തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച എല്ലാ ജോലികളും ബി.എൽ.ഒമാർ ഏറെ വെല്ലുവിളികൾ […]
Read more

പാലക്കാട് വോട്ടര്‍പട്ടികയില്‍ വീണ്ടും ‘പുറത്തായവര്‍’; ബി.എല്‍.ഒ.മാര്‍ ആശങ്കയില്‍

പാലക്കാട്: പാലക്കാട് കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ബി.എല്‍.ഒ.മാര്‍ പരിശോധന നടത്തി ഒഴിവാക്കിയവര്‍ വീണ്ടും പട്ടികയില്‍ ഇടംപിടിച്ചതായി പരാതി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇ.ആര്‍.ഒ.) തലത്തില്‍ നടന്ന കൂട്ടിച്ചേര്‍ക്കലുകളിലാണ് ഇത്തരത്തില്‍ അപാകത സംഭവിച്ചിരിക്കുന്നത്. സ്ഥലം മാറിപ്പോയവര്‍, മരണപ്പെട്ടവര്‍, ഇരട്ട വോട്ടുള്ളവര്‍ എന്നിങ്ങനെ എ.എസ്.ഡി. (Absent, Shifted, Deleted) വിഭാഗത്തില്‍പ്പെടുത്തി ഒഴിവാക്കിയവരാണ് ബി.എല്‍.ഒ.മാര്‍ പോലുമറിയാതെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെട്ടത്. ചില വാര്‍ഡുകളില്‍ ഇത്തരത്തില്‍ മുപ്പതോളം പേരെ വരെ തിരിച്ചുകൊണ്ടുവന്നതായി ആക്ഷേപമുണ്ട്. ഒഴിവാക്കിയവരുടെ വിവരങ്ങള്‍ സൈറ്റില്‍ പരിശോധിക്കുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങളാണ് ഈ […]
Read more

എസ്ഐആർ ക്രമക്കേട്; എസ്ഐആറിനെതിരെ വാദിക്കാൻ വക്കിൽ കുപ്പായം അണിഞ്ഞു മമത ബാനർജി

ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഫയൽ ചെയ്ത ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിക്കാനെത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എസ്‌ഐആറിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് സമർപ്പിച്ച പെ​റ്റീഷൻ ഇൻ പേഴ്സൺ ഹർജിയിലാണ് അസാധാരണമായ നീക്കം. അഭിഭാഷക കുപ്പായമണിഞ്ഞാണ് മമതാ കോടതിയിലെത്തിയത്. ഇതോടെ കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്ഐആർ നടപ്പിലാക്കുന്ന പ്രവൃത്തികൾ ബംഗാളിൽ നടക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ […]
Read more

സ്പെഷ്യൽ റോൾ ഒബ്സർവർ ഐശ്വര്യ സിംഗ് പാലക്കാട് ജില്ലയിൽ സന്ദർശനം നടത്തി

പാലക്കാട്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ റോൾ ഒബ്സർവർ ഐശ്വര്യ സിംഗ് പാലക്കാട് ജില്ലയിൽ സന്ദർശനം നടത്തി. തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി ഒബ്സർവർ ആശയവിനിമയം നടത്തി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ ജില്ലാ കളക്ടർമാരും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുത്തു. വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും, പിഴവുകൾ ഒഴിവാക്കി സുതാര്യമായ പട്ടിക തയ്യാറാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും […]
Read more

കുമരകത്ത് യൂത്ത് കോൺഗ്രസ് ‘SIR ഹെൽപ്പ് ഡെസ്ക്’ ജനുവരി 22ന്

കോട്ടയം: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമരകം ചന്തക്കവലയിൽ ‘SIR ഹെൽപ്പ് ഡെസ്ക്’ സംഘടിപ്പിക്കുന്നു. 2026 ജനുവരി 22-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ചന്തക്കവലയിലെ വള്ളാറപ്പള്ളി കുരിശുപള്ളിക്ക് സമീപമുള്ള ചിറയിൽപീടിക ബിൽഡിങ്ങിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. 2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി. കെ. പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. വോട്ട് […]
Read more
Advertisement
WhiteswanTV Footer