Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ; സമര പരിപാടികൾ ആസൂത്രണം ചെയ്ത് ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. പ്രധാന നിയമനിർമാണങ്ങൾ അജണ്ടയിലുള്ള സമ്മേളനം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ നിർണായകമാകും. മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എഫ്ഐആർ ഉൾപ്പെടെ രാഷ്ട്രീയ വിവാദങ്ങൾ സജീവമായിരിക്കെയാണ് സഭ സമ്മേളിക്കുന്നത്.

അതേസമയം, എസ്ഐആർ വിഷയത്തിൽ നിയമസഭയ്ക്ക് മുന്നിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. തിങ്കളാഴ്ച സഭാ സമ്മേളനം ആരംഭിക്കുന്നതോടെ തുടർച്ചയായി പ്രതിഷേധം നടത്താനാണ് പാർട്ടിയുടെ നീക്കം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. എസ്ഐആറിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണമെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

ഈ നിലപാട് ഉയർത്തിപ്പിടിച്ചാണ് നിയമസഭാ സമ്മേളന ദിവസങ്ങളിൽ സഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

മാസപ്പടി കേസ്, എസ്ഐആർ വിവാദം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ സമ്മർദത്തിലാക്കാൻ സാധ്യതയുണ്ട്. നിയമനിർമാണങ്ങൾക്കൊപ്പം രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും സഭാ നടപടികളിൽ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് സൂചന.

നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ബിജെപി പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുന്നതോടെ വരും ദിവസങ്ങളിൽ തലസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടം കൂടുതൽ സജീവമാകുമെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix