Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുവേഫ നേഷൻസ് ലീ​ഗിൽ ജർമനിയെ ഞെട്ടിച്ച് ​ഗ്രീക്ക് പട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മ്യൂണിക്ക്: ചരിത്രത്തിൽ ആദ്യമായി മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ച് ​ഗ്രീസ്. അതും ജർമൻ മണ്ണിൽ വച്ചു തന്നെ! യുവേഫ നേഷൻസ് ലീ​ഗ് പോരിലാണ് മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് ​ഗ്രീസിന്റെ അട്ടിമറി ജയം. ജർമനിയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റ യുർ​ഗൻ ക്ലോപിന്റെ രണ്ടാം പോരായിരുന്നു ഇത്. ആദ്യ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ 1-1നു സമനിലയിൽ തളച്ചിരുന്നു. രണ്ടാം പോരിൽ ഇപ്പോൾ തോൽവിയും അദ്ദേഹത്തിനു നേരിടേണ്ടി വന്നു.

74ാം മിനിറ്റിൽ ദിമിത്രിയോസ് കുർബെലിസിന്റെ ഷോട്ട് ​ഗതി മാറി ​ഗോളായതാണ് മത്സരത്തിൽ നിർണായകമായത്. ജർമനിയുടെ പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് കുർബെലിസ് തൊടുത്ത ഷോട്ട് ജർമൻ ക്യാപ്റ്റൻ ജോഷ്വ കിമ്മിചിന്റെ ശരീരത്തിൽ തട്ടി ​വലയിൽ കയറുകയായിരുന്നു. ​ഗ്രീസിന്റെ ഹൾ സിറ്റി ​ഗോൾ കീപ്പർ കോൺസ്റ്റാന്റിനോസ് സോലാക്കിസ് മത്സരത്തിലുടനീളം മികച്ച സേവുകളുമായി ടീമിനെ കാത്തു. കരിം അഡെയേമി, രണ്ടാം പകുതിയിൽ കിമ്മിച് എടുത്ത ഫ്രീകിക്ക്, പകരക്കാരനായി രണ്ടാം പകുതിയിൽ ഇറങ്ങിയ സെർജ് ​ഗ്നാബ്രി, ബംബാസെ കോണ്ടെ എന്നിവരുടെയെല്ലാം ശ്രമങ്ങൾ സോലാക്കിസ് തടയുകയായിരുന്നു.

1960 നവംബർ മുതൽ ഇതുവരെ 10 മത്സരങ്ങളാണ് ജർമനിയും ​ഗ്രീസും നേർക്കുനേർ വന്നത്. ഇതിൽ 7 മത്സരങ്ങളിലും ജർമനി വിജയിച്ചു. 3 പോരാട്ടങ്ങൾ സമനിലയിലും അവസാനിച്ചു. ഒടുവിൽ 11ാം മത്സരത്തിൽ ​ഗ്രീസ് ജർമനിയെ വീഴ്ത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix