Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചെന്നിത്തലയിൽ അടുക്കളയുടെ പൂട്ട് തകർത്ത് ആളില്ലാത്ത വീട്ടിൽ മോഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചെന്നിത്തലയിൽ ആളില്ലാത്ത വീട്ടിൽ മോഷണം. വെമ്പുഴശ്ശേരിൽ ഉഷസ്സിൽ ഉഷയുടെ വീട്ടിലാണ് അടുക്കള ഭാഗത്തെ പൂട്ട് തകർത്ത് മോഷണം നടന്നത്. വീടിനുള്ളിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു.

ഉഷയും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച ഉഷയുടെ ഭർതൃസഹോദരൻ ബാലചന്ദ്രൻ നായർ പറമ്പിൽ നാളികേരം എടുക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ താഴ് നഷ്ടപ്പെട്ടതായും വാതിൽ തുറന്നുകിടക്കുന്നതായും അദ്ദേഹം കണ്ടെത്തി.

തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മുറികളിൽ പൂട്ടിയിരുന്ന അലമാരകളും പെട്ടികളും തുറന്നുകിടക്കുന്നതായി കണ്ടെത്തി. ഇതോടെ മാന്നാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

വീട്ടിൽ സൂക്ഷിച്ചിരുന്ന ഓട്ടുരുളികൾ, ചെമ്പുകുട്ടകം, വിവിധ വലിപ്പത്തിലുള്ള ഓട്ടുവിളക്കുകൾ, ചെമ്പുകലങ്ങൾ എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള നിരവധി ഗൃഹോപകരണങ്ങൾ നഷ്ടപ്പെട്ടതായി ഉഷ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix