Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശ്രീലേഖ പാർട്ടിയെ സമ്മർദത്തിലാക്കാറില്ല; വിശദീകരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അനുനയനീക്കങ്ങൾക്കൊടുവിൽ രാജിവയ്ക്കാനുള്ള തീരുമാനം പിൻവലിച്ച് തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. ശ്രീലേഖ. തീരുമാനത്തെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വം ശ്രീലേഖയ്ക്ക് പിന്തുണ അറിയിച്ചു.

ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഓടിയെത്താൻ കഴിയാത്തതിലുള്ള ആശങ്ക കൊണ്ടാണ് ശ്രീലേഖ രാജി പ്രഖ്യാപിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. രാഷ്ട്രീയ സമ്മർദം ചെലുത്തുന്ന രീതിയിലുള്ള പ്രവർത്തനം ശ്രീലേഖയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജി പിൻവലിക്കാൻ ശ്രീലേഖ പാർട്ടിയോട് പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും എസ്. സുരേഷ് പറഞ്ഞു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീലേഖയെ എസ്. സുരേഷും മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും സന്ദർശിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

ശ്രീലേഖ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിലൂടെ ആശംസിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശാസ്തമംഗലം വാർഡുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജിവയ്ക്കാനുള്ള തീരുമാനം അറിയിച്ച് നേരത്തെ പങ്കുവച്ച പോസ്റ്റ് ശ്രീലേഖ പിൻവലിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix