Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചിറയിൻകീഴിൽ പൊലീസ് മർദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി; കുടുംബം DYSPക്ക് പരാതി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് മർദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടിന് വൈകുന്നേരമാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ചിറയിൻകീഴ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സജിയെ മർദിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുടുംബം ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് പരാതി നൽകി.

പ്രദേശത്ത് മദ്യവിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതിനിടെ പ്രദേശവാസിയായ വയോധികനെ പൊലീസ് മർദിക്കുന്നത് കണ്ട സജി ഇടപെട്ട് തടയാൻ ശ്രമിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിനെ പിടിച്ചുമാറ്റാൻ ശ്രമിച്ച സജിയോട് ‘നീ ആരാടാ’ എന്ന് ആക്രോശിച്ചശേഷം പൊലീസ് മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഹൃദ്രോഗിയാണെന്ന് സജി അറിയിച്ചിട്ടും പൊലീസ് മർദനം തുടർന്നെന്നും കുടുംബവും നാട്ടുകാരും ആരോപിച്ചു. എട്ടോളം പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് മർദിച്ചതെന്നും ഉദ്യോഗസ്ഥർ മഫ്തിയിലായിരുന്നെന്നും ആരോപണമുണ്ട്. മത്സ്യത്തൊഴിലാളിയായ സജി നിരപരാധിയാണെന്നും നാട്ടുകാർ പറയുന്നു. ഓപ്പറേഷൻ തൂഫാന്റെ പേരിൽ പൊലീസ് ഗുണ്ടായിസം കാണിക്കുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.

സജിയെ ഭിത്തിയിലേക്ക് വലിച്ചെറിയുകയും ശരീരമാസകലം മർദിക്കുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ പരാതി. മർദനത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു.

മൃതശരീരം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴും പൊലീസ് ഭീഷണിപ്പെടുത്തിയതായി കുടുംബം പരാതിപ്പെട്ടു. മൊഴി മാറ്റി പറയണമെന്ന രീതിയിലായിരുന്നു ഭീഷണിയെന്നാണ് ആരോപണം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി.

അതേസമയം, സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix