Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അവിഹിതം കണ്ടെത്തിയ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യയും കാമുകനും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡെറാഡൂൺ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിൽ തള്ളി ഭാര്യയും കാമുകനും. ഉത്തരാഘണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ബിഹാർ സ്വദേശിയായ മദൻ മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മദന്റെ ഭാര്യ മീന ദേവി (30), അവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ സഹർസ സ്വദേശിയായ മദൻ മുഖിയ. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മദന്റെ മൃതദേഹം കൊക്കയിൽ തള്ളുകയായിരുന്നെന്നാണ് വിവരം.

ശനിയാഴ്ചയാണ് മദന്റെ മൃതദേഹം മണ്ഡുവാല കാട്ടിലെ കൊക്കയിൽനിന്ന് കണ്ടെടുക്കുന്നത്. കഴുത്തിലെ മുറിവുകളാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് എത്തിച്ചതെന്നും തുടർന്ന് ഭൂവുടമ സുരേന്ദ്ര സിങ് എന്നയാളുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകികളെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും പ്രാദേശിക തൊഴിലാളികളിൽ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ലല്ലൻ ശർമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലല്ലൻ ശർമയെ ചോദ്യം ചെയ്തപ്പോഴാണ് മീനയുടെ പങ്ക് വെളിപ്പെടുന്നത്.

മദൻ മുഖിയയ്ക്കൊപ്പം ജോലി ചെയ്തിരുന്ന ലല്ലൻ ശർമയും മീനയും കഴിഞ്ഞ മൂന്നു വർഷമായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധം മദൻ കണ്ടെത്തിയെന്ന് മനസ്സിലായതോടെ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തുടർന്ന് മദ്യം കഴിക്കാനെന്ന വ്യാജേന മീനദേവി ഭർത്താവിനെ ഒരു കോളജിന് സമീപമുള്ള വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വെച്ചായിരുന്നു കൊലപാതകം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix