Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Murder

കറിയെ ചൊല്ലിയുള്ള തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

മലപ്പുറം: ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫസീലയുടെ നെഞ്ചിനു താഴെയാണ് കുത്തേറ്റത്. സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി വഴക്കിടുമായിരുന്നു. കൊലപാതക സമയത്തും ഇയാൾ മദ്യലഹരിയിലായിരുന്നു. ഫസീലയുടെ മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് […]
Read more

വീട്ടുജോലി ചെയ്തില്ല; ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ 27 വയസ്സുകാരൻ അറസ്റ്റിൽ. ഹാസൻ ജില്ലയിലാണ് സംഭവം നടന്നത്. 20 വയസ്സുകാരിയായ അനുഷയാണ് കൊല്ലപ്പെട്ടത്. കേസിൽ ശരത് (27) എന്ന യുവാവാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറുമാസമായി മല്ലേശ്വരത്തെ വാടക വീട്ടിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. ബെംഗളൂരുവിൽ വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു ശരത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വീട്ടുവേല സംബന്ധിച്ച് തർക്കമുണ്ടായതായി പൊലീസ് പറയുന്നു. അനുഷയ്ക്ക് വീട്ടുജോലികൾ ചെയ്യാൻ […]
Read more

പൊലീസ് സ്റ്റേഷനിലുള്ളിൽവെച്ച് 19 കാരിയെ കുത്തിക്കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

ബാന്ദ: ഉത്തർപ്രദേശിലെ ബാന്ദയിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തി. 19 വയസ്സുകാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ലളിത് വർമയുമായി പ്രണയത്തിലായിരുന്ന ശിവാനി, മെയ് 18-ന് വീട്ടിൽ നിന്ന് ഇറങ്ങി യുവാവിനൊപ്പം പോകുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. തുടർന്ന് യുവാവിനെതിരെ ശിവാനിയുടെ കുടുംബം പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശിൽ നിന്ന് ദമ്പതികളെ ബാന്ദയിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്നും വിവാഹത്തിന്റെ രേഖകൾ കൈവശമുണ്ടെന്നും […]
Read more

ബെംഗളൂരുവിൽ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

ബം​ഗളൂരു: ബെംഗളൂരുവിൽ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. സിക്കിം സ്വദേശിനിയായ അതി ഹാങ്മ സുബ്ബ (22) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഡാർജിലിങ് സ്വദേശിയായ പുർബ ലെപ്ചയാണ് കേസിലെ പ്രതി. ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുന്ന ഇയാളും യുവതിയും പ്രണയത്തിലായിരുന്നു. ഒരു മാസം മുൻപാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്. ദൊഡ്ഡക്കണ്ണഹള്ളിയിലെ വാടകവീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ഞായറാഴ്ച പുലർച്ചെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. […]
Read more

നോർത്ത് ലണ്ടനിൽ ഇന്ത്യൻ വംശജനെ കുത്തിക്കൊലപ്പെടുത്തി

ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ സൗത്തോളിൽ ഇന്ത്യൻ വംശജൻ ക്രൂരമായി കുത്തേറ്റു മരിച്ചു. 26 വയസ്സുകാരൻ ഗുർഭെജ് സിങ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു 30 വയസ്സിന് മുകളിലുള്ള വ്യക്തിക്കും അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ തരൺ ജില്ലയിലെ മെഹ്ദുപുർ സ്വദേശിയാണ് ഗുർഭെജ് സിങ്ങിന്റെ കുടുംബം. ബുധനാഴ്ച പുലർച്ചെ സൗത്തോളിലെ ഡോർമേർസ് വെൽ ലെയ്‌നിലെ നോർത്ത് റോഡ് ജംഗ്ഷനിലാണ് ആക്രമണം നടന്നത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഗുർഭെജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

ബിഹാറിൽ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; ഭർത്താവ് അറസ്റ്റിൽ

പാറ്റ്ന: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 25-കാരിയായ ഹേമലത കുമാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് തോന്നിപ്പിക്കാൻ മൃതദേഹം മാവിൽ കെട്ടിത്തൂക്കിയതായും പൊലീസ് കണ്ടെത്തി. ഗർകട്ടി ഗ്രാമത്തിന് സമീപമുള്ള തോട്ടത്തിലെ മാവിൽ യുവതിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയ ശേഷം വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനയിൽ ആത്മഹത്യയല്ല, കൊലപാതകമാണെന്ന […]
Read more

ശാസ്താംകോട്ടയിൽ വർക്ക്‌ഷോപ്പ് ഉടമ കുത്തേറ്റ് മരിച്ചു; ഒരാൾ അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ടയിലെ വേങ്ങയിൽ ടൂവീലർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി. കോവൂർ സ്വദേശി ഷിബു (40) ആണ് മരിച്ചത്. വേങ്ങ മാമ്പുഴമുക്കിൽ ടൂവീലർ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു ഷിബു. മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് ഓട്ടോ ഡ്രൈവറായ ഉന്മേഷ് മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രദേശത്ത് ഈ സംഭവം വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
Read more

അമീറിനെ കൊന്നത് ഭാര്യയും സുഹൃത്തും ചേർന്ന്; നിർണായകമായാത്ത അടിവസ്ത്രത്തിലെ ബാർകോഡ്

ചെന്നൈ: പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിൽ തലയും കൈകാലുകളും ഇല്ലാത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യയും ആൺ സുഹൃത്തും അറസ്റ്റിൽ. കൊല്ലപ്പെട്ടത് അസം സ്വദേശിയായ അമീർ അലിയാണ്. വെള്ളിയാഴ്ച രാവിലെയാണ് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിലേക്കുള്ള കോണിപ്പടിക്ക് സമീപം നീല ട്രോളി ബാഗ് യാത്രക്കാർ കണ്ടെത്തിയത്. ബാഗിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടർന്ന് യുവാവിന്റെ ഭാര്യ രോഹിമയും […]
Read more

കോടികളുടെ സ്വത്ത് തട്ടാൻ ശ്രമം; ഡൽഹി പ്രൊഫസറെ കൊന്ന ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: ഡൽഹി സർവകലാശാല പ്രൊഫസർ ദേവോസ്മിത പോളിന്റെ കൊലപാതകത്തിൽ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാളിലെ ബർധമാനിൽ നിന്നുള്ള ദമ്പതികളാണ് പോലീസ് പിടിയിലായത് സ്വത്തുതർക്കത്തെ തുടർന്ന് പ്രതികൾ 1,400 കിലോമീറ്റർ യാത്ര ചെയ്ത് ഡൽഹിയിലെത്തി കൊലപാതകം നടത്തിയതായി പോലീസ് അറിയിച്ചു. കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റിൽ ഒറ്റക്കായിരുന്ന ദേവോസ്മിത ബുധനാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ദേവോസ്മിതയെ കാണാനെത്തിയെന്ന വ്യാജഹിതത്തിൽ മാസ്ക് ധരിച്ച് പ്രതികൾ ഫ്ലാറ്റ് സന്ദർശിച്ചിരുന്നു. കുട്ടിയെയും ഒപ്പം കൂട്ടിയെത്തിച്ച ഇവർ ലിഫ്റ്റിന് പകരം […]
Read more

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

വാഷിങ്ടൺ: യുഎസിലെ നോർത്ത് ഫിലാഡൽഫിയയിൽ പിസ ഡെലിവറി ജോലി ചെയ്തിരുന്ന ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയായ അൻഷുൽ കുന്‍ച (28) ആണ് മരിച്ചത്. പഠനത്തിനായി യുഎസിലെത്തിയ അൻഷുൽ ഒഴിവുസമയങ്ങളിൽ വരുമാനത്തിനായി പിസ ഡെലിവറി ജോലി ചെയ്തിരുന്നതായി കുടുംബം അറിയിച്ചു. എഡ്ഗലേ സ്ട്രീറ്റിൽ പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്. പിസ ഡെലിവറി ചെയ്ത് മടങ്ങുന്നതിനിടെ അൻഷുലിന്റെ തലയിൽ വെടിയേറ്റതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix