Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Murder

കൊല്ലത്തെ വയോധികരുടെ കൊലപാതകം; പിന്നിൽ ‘സീരിയൽ കില്ലറെന്ന് സംശയം

കൊല്ലം: കൊല്ലം നഗരത്തിൽ മധ്യവയസ്‌കരായ രണ്ട് പേർക്ക് നേരെ നടന്ന കൊലപാതകങ്ങളിൽ സീരിയൽ കില്ലർ ബന്ധമുള്ളതായുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകങ്ങളിൽ സമാന സ്വഭാവം കാണുന്നതാണ് കണ്ടെത്തൽ. മേയ് 25-ന് കൊല്ലം കമ്മീഷണർ ഓഫിസിന് സമീപം കടക്ക് മുന്നിൽ കിടന്നുറങ്ങിയ വയോധികനായ രാജേന്ദ്രനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതി തമിഴ്‌നാട് സ്വദേശിയാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്, പക്ഷേ ഇപ്പോൾവരെ പിടികൂടാനായിട്ടില്ല. മുൻപ് ഏപ്രിൽ 19-ന് പാരിപ്പള്ളിയിൽ പണി നടക്കുന്ന കെട്ടിടത്തിൽ കിടന്നുറങ്ങിയ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിലും ഈ […]
Read more

ബാറിലെ തർക്കം; പെൺകുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

ചെന്നൈ: ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ കാർ ഇടിച്ചുകൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 17-കാരിക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറിൽ യാൻസിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിനിടെ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. പിന്നീട് തർക്കം രൂക്ഷമായതോടെ ബൗൺസർമാർ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു. എന്നാൽ ബാറിന് പുറത്തും ഇരുസംഘങ്ങളും തമ്മിൽ വാക്കുതർക്കം തുടരുകയായിരുന്നു. സംഭവത്തിന് ശേഷം യാൻസിയും […]
Read more

ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ കുറ്റംസമ്മതിച്ച് രണ്ടാനച്ഛൻ

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛനായ അഷ്‌കർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിനിടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. കുഞ്ഞ് ഭാവിയിൽ ബാധ്യതയാകുമെന്ന ചിന്തയും കുട്ടിയുടെ കരച്ചിലും പ്രകോപനത്തിന് കാരണമായെന്നാണ് പ്രതിയുടെ മൊഴി. ഇതിനെ തുടർന്ന് കുട്ടിയെ പലതവണ മർദിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞു. പനവൂർ കരിക്കുഴി നെല്ലിക്കുന്ന് സ്വദേശിയായ അർഷിത് എന്ന കുട്ടിയാണ് വെള്ളിയാഴ്ച എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നാണ് രണ്ടാനച്ഛൻ ആശുപത്രിയിൽ അറിയിച്ചിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ […]
Read more

സ്കൂൾ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി കൊല്ലപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പതിനേഴുകാരനായ സ്കൂൾ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അസദ് എന്ന പ്രതിയാണ് ഞായറാഴ്ച നടന്ന വെടിവെപ്പിൽ മരിച്ചത്. ഖോഡ മേഖലയിൽ വെച്ച് പൊലീസ് സംഘവും പ്രതിയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധവൾ ജയ്‌സ്വാൾ അറിയിച്ചു. ഏറ്റുമുട്ടലിൽ പരിക്കേറ്റ അസദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മെയ് 28-ന് ബക്രീദ് ദിനത്തിലാണ് 11-ാം ക്ലാസ് വിദ്യാർഥിയായ സൂര്യ പ്രതാപിനെ അസദ് കുത്തിപ്പരിക്കേൽപ്പിച്ചത്. ബലി […]
Read more

എറണാകുളം പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അയ്യംവേലി പറമ്പിൽ കണ്ണൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജെൻസൻ എന്നയാളെ തേവര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ജെൻസന്റെ സുഹൃത്തിന്റെ മകളുമായുള്ള കണ്ണന്റെ അടുപ്പമാണ് തർക്കത്തിനും പിന്നീട് കൊലപാതകത്തിനും കാരണമായതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഇരുവരും വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് സംഘർഷമുണ്ടാകുകയും ചെയ്തു. ഇതിനിടെ കൈവശമുണ്ടായിരുന്ന കത്തി […]
Read more

വസ്തു തര്‍ക്കത്തിന്റെ പേരില്‍ ആറ് പേരെ വെട്ടിക്കൊന്നു; കര്‍ണാടകയെ നടുക്കി കൂട്ടക്കൊല

ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ ഞെട്ടിക്കുന്ന കൂട്ടക്കൊല. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ ആറ് പേരെ വെട്ടിക്കൊന്നു. ഗ്രാമത്തിലെ നിരാലെ, ഗുല്‍ഗി കുടുംബങ്ങള്‍ തമ്മില്‍ കൃഷി ഭൂമിയെ ചൊല്ലി ദീര്‍ഘകാലമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ആറ് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കരിമ്പ് വെട്ടാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തിനിടെ വെടിവയ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയില്‍ വെടിയേറ്റ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Read more

കായലിൽ കല്ലുകെട്ടി തള്ളിയ മൃതദേഹം; പ്രതി കുറ്റം സമ്മതിച്ചു

ആലപ്പുഴ: കനകക്കുന്നിൽ എൺപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ആഭരണങ്ങൾ കവർന്നെടുക്കാനാണ് തങ്കമ്മയെ കൊലപ്പെടുത്തിയതെന്ന് അയൽവാസിയായ പ്രകാശൻ പൊലീസിനോട് മൊഴി നൽകി. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ കായംകുളം കായലിലെ ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കൈയും കാലും ബന്ധിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് കൊലപാതകം നടത്തി ആഭരണങ്ങൾ കവർന്നതെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട തങ്കമ്മ ഗ്യാസ് […]
Read more

കാനഡയിലെ നയാഗ്രയിൽ ഇന്ത്യൻ വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

നയാഗ്ര: കാനഡയിലെ നയാഗ്ര മേഖലയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ബോർസാദ് സ്വദേശിനി വിധി കൽപ്പേഷ്ഭായ് മേഘാനി (22) ആണ് മരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം മെയ് 15-നാണ് നയാഗ്രയിൽ സംഭവം നടന്നത്. കനേഡിയൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ നാല് വർഷമായി കാനഡയിൽ താമസിച്ചിരുന്ന വിധി, പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തു വരികയായിരുന്നു. […]
Read more

സൂപ്പർമാർക്കറ്റ് കവർച്ചാശ്രമം; ഗുജറാത്ത് സ്വദേശിനി വെടിയേറ്റ് മരിച്ചു

വാഷിങ്ടൻ: അമേരിക്കയിലെ വെർജീനിയയിൽ സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യൻ വനിത വെടിയേറ്റ് മരിച്ചു. മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി അവർ അതേ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാസ്‌കും ഗ്ലൗസും ധരിച്ച ഒരാൾ സൂപ്പർമാർക്കറ്റിൽ കയറുന്നതും, മേഘ്നാബെനുമായി സംസാരിക്കുന്നതിനിടെ ജാക്കറ്റിനുള്ളിൽ നിന്ന് തോക്ക് […]
Read more

പഞ്ചാബി ഗായികയുടെ മൃതദേഹം കണ്ടെത്തിയത് 6 ദിവസത്തിനുശേഷം; ദുരൂഹത  

ലുധിയാന: പഞ്ചാബി ഗായിക ഇന്ദർ കൗറിന്റെ മരണത്തിൽ ദുരൂഹത. കാണാതായി ആറുദിവസങ്ങൾക്ക് ശേഷം ലുധിയാനയിലെ നീലോ കനാലിൽ നിന്നാണ് 29 വയസ്സുകാരിയായ ഗായികയുടെ മൃതദേഹം കണ്ടെത്തിയത്. മെയ് 13-ന് വൈകുന്നേരം പലചരക്ക് സാധനങ്ങൾ വാങ്ങാനായി സ്വന്തം കാറിൽ വീട്ടിൽ നിന്ന് പുറപ്പെട്ട ഇന്ദർ കൗർ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് സഹോദരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ദറിന്റെ കാമുകനും കേസിലെ പ്രധാന പ്രതിയുമായ സുഖ്വീന്ദർ സിംഗ് തോക്കുചൂണ്ടി ഗായികയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിന്റെ സംശയം. ഇയാൾ മോഘ സ്വദേശിയാണെന്നും ഇന്ദറിനോട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix