Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാനഡയിലെ നയാഗ്രയിൽ ഇന്ത്യൻ വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നയാഗ്ര: കാനഡയിലെ നയാഗ്ര മേഖലയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ബോർസാദ് സ്വദേശിനി വിധി കൽപ്പേഷ്ഭായ് മേഘാനി (22) ആണ് മരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം മെയ് 15-നാണ് നയാഗ്രയിൽ സംഭവം നടന്നത്.

കനേഡിയൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

കഴിഞ്ഞ നാല് വർഷമായി കാനഡയിൽ താമസിച്ചിരുന്ന വിധി, പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തു വരികയായിരുന്നു.

ഈ സംഭവം കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലായി ആക്രമണങ്ങൾ, വെടിവെപ്പുകൾ, അപകടങ്ങൾ തുടങ്ങിയ വിവിധ സംഭവങ്ങളിൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

ഇതിന് സമാനമായി, 2024 ഡിസംബറിൽ എഡ്മണ്ടനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നതിനിടെ പഞ്ചാബ് സ്വദേശിയായ വിദ്യാർത്ഥി ഹർഷൻദീപ് സിംഗ് വെടിയേറ്റ് മരിച്ചിരുന്നു.

Advertisement
WhiteswanTV Footer